• Fri. Oct 18th, 2024
Top Tags

Month: July 2024

  • Home
  • റോഡിലെ മണ്ണിനടിയിൽ ലോറിയില്ല, 98 % മണ്ണും നീക്കി’, ഇനി തിരച്ചിൽ നദിയിലേക്കെന്നും കർണാടക റവന്യൂ മന്ത്രി

റോഡിലെ മണ്ണിനടിയിൽ ലോറിയില്ല, 98 % മണ്ണും നീക്കി’, ഇനി തിരച്ചിൽ നദിയിലേക്കെന്നും കർണാടക റവന്യൂ മന്ത്രി

കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുളള തെരച്ചിൽ റോഡിൽ തുടർന്നേക്കില്ല. റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൌഡ വ്യക്തമാക്കി.…

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്; കേരളത്തിൽ കനത്ത മഴയ്ക്ക് ശമനം

കേരളത്തിൽ കനത്ത മഴയ്ക്ക് ശമനം. ഇന്നും നാളെയും രണ്ട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ഒഴിക്കെയുള്ള 12 ജില്ലകളിലും നേരിയതോ…

നിപ: സംസ്ഥാനത്തിന് നിർദേശങ്ങളുമായി കേന്ദ്രം: 12 ദിവസത്തെ സമ്പർക്കങ്ങൾ കണ്ടെത്തണം; പ്രത്യേക സംഘത്തെ അയക്കും

കേരളത്തിൽ ഒരു നിപ മരണം കൂടി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്തിന് നിർദേശങ്ങളുമായി കേന്ദ്രം. രോഗബാധിതരുടെ 12 ദിവസത്തെ സമ്പർക്കങ്ങൾ കണ്ടെത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തെ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ നിയോഗിക്കും. സമ്പർക്കത്തിൽ വന്നവരെ അടിയന്തരമായി ക്വാറൻ്റീനിലേക്ക്…

സംസ്ഥാനത്ത് പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധന; പ്രതിദിന രോഗികളുടെ എണ്ണം 13,000

സംസ്ഥാനത്ത് പനിബാധിച്ച് ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തിൽ വർധന. പ്രതിദിന രോഗികളുടെ എണ്ണം 13,000ത്തിന് അടുത്താണ്. വൈറൽ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും എച്ച് വൺ എൻ വണ്ണും ബാധിച്ച് ആളുകൾ ചികിത്സ തേടുന്നുണ്ട്. മലപ്പുറം, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്,…

ഒരാൾക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി, സ്രവം പരിശോധനയ്ക്ക് അയച്ചു

നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. നിപ ലക്ഷണങ്ങളുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ്…

കണ്ണൂരില്‍ കരിങ്കല്‍ ക്വാറി ഇടിഞ്ഞ് താഴ്ന്ന് രണ്ട് വീടുകള്‍ തകര്‍ന്നു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂർ: കൂത്തുപറമ്പ് വട്ടിപ്രത്ത് വൻ മണ്ണിടിച്ചൽ. പ്രദേശത്തെ കരിങ്കൽ ക്വാറി ഇടിഞ്ഞ് താഴ്ന്നു. രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. കരിങ്കൽ ക്വാറി ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. തുടർന്ന് രണ്ട് വീടുകൾ പൂർണമായും തകർന്നു. ബാബു എന്നയാളുടെ വീടുൾപ്പെടെ…

ചിറ്റൂർ പുഴയിൽ കുടുങ്ങി 2 കുട്ടികൾ; രക്ഷകരായി ഫയർഫോഴ്സ്, കരയ്ക്കെത്തിച്ചത് അതിസാഹസികമായി

പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ടു കുട്ടികളേയും ഫയർഫോഴ്സെത്തി രക്ഷിച്ചു. അപകട വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്നാണ് കുട്ടികളെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേ സ്ഥലത്താണ് കുട്ടികൾ കുടുങ്ങിയിരുന്നത്. സ്കൂൾ കുട്ടികളായ മൂന്നു പേരാണ് പുഴയിൽ കുടുങ്ങിയിരുന്നത്. ഇതിൽ ഒരാൾ…

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും; വടക്കൻ കേരളത്തിൽ 2 ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. വടക്കൻ കേരളത്തിൽ 2 ദിവസം കൂടി മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള, കർണാടക,…

നിപ ബാധ സംശയം: ആരോഗ്യ മന്ത്രി മലപ്പുറത്തേക്ക്; പ്രോട്ടോകോൾ നടപടികൾ തുടങ്ങി, അന്തിമ ഫലം കാത്ത് സംസ്ഥാനം

തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു. നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം…

ഇന്നും ശക്തമായമഴ തുടരും കണ്ണൂരിൽ യെല്ലോ അലർട്ട്

കണ്ണൂർ: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യത. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും…