• Fri. Sep 20th, 2024
Top Tags

Month: August 2024

  • Home
  • റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി; എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി; എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

റമ്പൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ മീനച്ചിൽ സ്വദേശികളായ സുനിൽ ലാൽ – ശാലിനി ദമ്പതികളുടെ മകൻ ബദരീനാഥാണ് മരിച്ചത്. റമ്പൂട്ടാൻ പഴം പൊളിച്ചു നൽകുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ…

ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ്: ‘നിബന്ധനകളോടെ പെര്‍മിറ്റ് നല്‍കാം’; നിലപാടിൽ അയവ് വരുത്തി സിഐടിയു

ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാനുള്ള ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനത്തിൽ നിലപാടിൽ അയവ് വരുത്തി സിഐടിയു. ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കരുതെന്ന മുൻ നിലപാട് മാറ്റി നിബന്ധനകള്‍ക്ക് വിധേയമായി പെര്‍മിറ്റ് അനുവദിക്കാമെന്ന് സിഐടിയു വ്യക്തമാക്കി. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറുമായി…

സിനിമ മേഖലയിലെ ലൈംഗിക ആരോപണം; അന്വേഷണ സംഘത്തില്‍ നാല് വനിതാ ഉദ്യോഗസ്ഥരും

സിനിമ മേഖലയിലെ ലൈംഗിക ആരോപണ പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. സംസ്ഥാന സര്‍ക്കാരാണ് അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനo സിനിമാരംഗത്തെ വനിതകള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങളുമായി ബന്ധപ്പെട്ട…

പാചക വാതക സിലിണ്ടർ ലോറി ഡ്രൈവർമാരുടെ സമരം പിൻവലിച്ചു

ജില്ലയിലെ പാചക വാതക സിലിണ്ടർ ലോറി ഡ്രൈവർമാരുടെ സമരം പിൻവലിച്ചു. കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഡ്രൈവർമാരുടെ വേതന വർധന ഡിമാൻ്റ് ഉടമകൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചതെന്ന് സംഘടനകൾ അറിയിച്ചു. ഒരാഴ്‌ചയായി…

റിപ്പോർട്ട് ‘അമ്മ’ക്കെതിരല്ല, ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പം; സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ലെന്നും സിദ്ദിഖ്

സമ്മർദ്ദങ്ങൾക്കൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മൗനം വെടിഞ്ഞ് മലയാള താരസംഘടനയായ ‘അമ്മ’. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു. ‘അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും…

നടൻ നിര്‍മല്‍ വി ബെന്നി അന്തരിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച നിര്‍മല്‍ ബെന്നി അന്തരിച്ചു. ആമേനില്‍ കൊച്ചച്ചനായിട്ടാണ് നിര്‍മല്‍ വേഷമിട്ടത്. നിര്‍മലിന്റെ വിയോഗം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. നിര്‍മാതാവ് സഞ്‍ജയ് പടിയൂരാണ് നിര്‍മലിന്റെ മരണം സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പിലൂടെ അറിയിച്ചത്. നിര്‍മല്‍ വി ബെന്നി എന്നാണ്…

ദുരന്ത ബാധിതരോട് ബാങ്കുകള്‍ അനുകമ്പ കാട്ടണം’; സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്ന് ഹൈക്കോടതി

വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരോട് ബാങ്കുകള്‍ അനുകമ്പ കാട്ടണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകൾക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബാങ്കുകൾ മൗലികമായ കടമ മറക്കരുതെന്നും കോടതി പറഞ്ഞു. ബാങ്കേഴ്സ് സമിതി…

വടകരയിലെ 26 കിലോ സ്വർ‌ണതട്ടിപ്പ്: 4.5 കിലോ സ്വർണം കണ്ടെത്തി

വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർ കവർന്ന 26 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കണ്ടെത്തി. തമിഴ്നാട് തിരുപൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. കവർച്ചക്കേസ് പ്രതി മധ ജയകുമാർ സ്വർണ്ണം ഇവിടെ…

ഇന്ത്യ ചന്ദ്രനെ ‘തൊട്ടിട്ട്’ ഒരാണ്ട്; ആദ്യ ദേശീയ ബഹിരാകാശ ദിനം

ഇന്ത്യ ചന്ദ്രനില്‍ എത്തിയിട്ട് ഒരാണ്ട് തികയുന്ന ഇന്ന് ഇന്ത്യ ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുകയാണ്. ചന്ദ്രയാൻ-3 ദൗത്യത്തിൻ്റെ ചരിത്രവിജയത്തെത്തുടർന്ന് ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ദിനം. ആഗസ്റ്റ് 23 ന് വൈകുന്നേരം 6:04 നാണ് ചന്ദ്രന്റെ ദക്ഷിണ…

സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ ഉയരുന്നു; ഈ വര്‍ഷം മാത്രം 121 മരണം

സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ ഉയരുന്നു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന എലിപ്പനി മരണകണക്കാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്ന് സംശയിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേരുടെ…