• Fri. Sep 20th, 2024
Top Tags

Month: August 2024

  • Home
  • ചക്രവാതച്ചുഴി ന്യൂനമർദ്ദമായി; കേരളത്തിൽ അഞ്ചു ദിവസം മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി; കേരളത്തിൽ അഞ്ചു ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക -ഗോവ തീരത്തിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിൽ നാളെയോടെ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്.ഇതിന്റെ ഫലമായി കേരളത്തിൽ…

കൈവെട്ട് കേസ്: മുഖ്യപ്രതിക്ക് ഒളിത്താവളം ഒരുക്കിയ ഇരിട്ടി സ്വദേശി എൻഐഎ കസ്റ്റഡിയിൽ

തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച ആളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇരിട്ടി വിളക്കോട് സ്വദേശിയെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതി സവാദിന് ഒളിത്താവളമൊരുക്കിയത് ഇരിട്ടി സ്വദേശിയാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് എൻഐഎ നടപടി. തലശ്ശേരിയിൽ നിന്നാണ് ഇയാളെ…

യുട്യൂബിന് തീപിടിപ്പിച്ച് റൊണാള്‍ഡോ; ഒറ്റ ദിവസം കൊണ്ട് 10 മില്ല്യണ്‍ കടന്ന് സബ്‌സ്‌ക്രൈബേഴ്‌സ്

യുട്യൂബിലെങ്ങും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തരംഗം. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകപിന്തുണയുള്ള സൂപ്പര്‍ താരം റൊണാള്‍ഡോ കഴിഞ്ഞ ദിവസമാണ് യുട്യൂബ് ചാനല്‍ തുടങ്ങുന്നത്. ‘യു ആര്‍’ എന്ന ചാനല്‍ തുടങ്ങിയതിന് പിന്നാലെ യുട്യൂബിലെ എല്ലാ റെക്കോര്‍ഡുകളും റൊണാള്‍ഡോയ്ക്ക് മുന്നില്‍ തകര്‍ന്നുവീഴുന്ന കാഴ്ചയാണ് കാണാന്‍…

സ്വർണം: ഇന്ന് പവന് 240 രൂപയുടെ കുറവ്

സ്വർണത്തിൻ്റെ രാജ്യാന്തര വില റെക്കോഡ് നിലവാരത്തിൽ നിന്ന് താഴേക്ക് ഇറങ്ങിയത് കേരളത്തിലും വിലയിൽ കുറവുണ്ടാക്കി. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,680 രൂപയും പവന് 240 രൂപ താഴ്ന്ന് 53,440 രൂപയിലുമാണ് വ്യാപാരം. ഇന്നലെ സംസ്ഥാനത്ത് സ്വർണവില പവന് 400…

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചോദ്യങ്ങളുമായി ഹൈക്കോടതി; പൂർണ രൂപം മുദ്രവെച്ച കവറിൽ നൽകണം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. റിപ്പോർ‍ട്ടില്‍ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. കമ്മിറ്റി ചൂണ്ടിക്കാടിയത് ഗുരുതരമായ പ്രശ്നങ്ങള്‍ അല്ലേയെന്നും മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ടോയെന്നും…

ലോക കൊതുക് നിവാരണ ദിനാചരണം; ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ

കൊതുകിന്റെ ഉറവിട നശീകരണം കൃത്യമായി നടത്തുന്നതിനായി ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസിന്റെ നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ – വെള്ളിയാഴ്ച, ഓഫീസുകൾ, കടകൾ, മറ്റു സ്ഥാപനങ്ങൾ – ശനിയാഴ്ച, വീടുകൾ – ഞായറാഴ്ച എന്നിങ്ങനെയാണ് ഡ്രൈ…

വയനാട്ടില്‍ കോളറ ബാധിച്ച് യുവതി മരിച്ചു; 10 പേര്‍ ചികിത്സയില്‍

വയനാട്ടില്‍ കോളറ ബാധിച്ച് യുവതി മരിച്ചു. നൂല്‍പ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ യുവതി മരിക്കുകയായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രിയാണ് വിജിലയ്ക്ക് രോഗ ലക്ഷണം ഉണ്ടായത്. ഞായറാഴ്ച…

ഇനി സിംഗിൾ പാരന്റിനും അവിവാഹിതർക്കും കുട്ടികളെ ദത്തെടുക്കാം

ദത്തെടുക്കൽ നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. പുതിയ നിർദേശ പ്രകാരം സിംഗിൾ പാരന്റിനും അവിവാഹിതരായവർക്കും ഇനി മുതൽ കുട്ടികളെ ദത്തെടുക്കാനാകും. പങ്കാളി മരിച്ചവർക്കും, വിവാഹബന്ധം വേർപ്പെടുത്തിയവർക്കും 2 വർഷത്തെ പരിചരണത്തിന് ശേഷം കുട്ടികളെ ദത്തെടുക്കാം. 2016ലെ നിയമങ്ങൾ പ്രകാരം…

കണ്ണൂരിൽ പുതിയ കോടതി സമുച്ചയത്തിന് 23ന് മുഖ്യമന്ത്രി തറക്കല്ലിടും

കണ്ണൂരിൽ സ്ഥാപിക്കുന്ന പുതിയ കോടതി സമുച്ചയത്തിന് ആഗസ്റ്റ് 23ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി ആർ രവി അധ്യക്ഷത വഹിക്കും. രജിസ്‌ട്രേഷൻ, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി…

കേരളത്തിലെ ആളുകളോടും പൊലീസിനും നന്ദി, അസമിലേക്ക് തിരിച്ച് പോകും’: 13കാരിയുടെ കുടുംബം

വീടുവിട്ടിറങ്ങിയ മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ ആളുകളോടും പൊലീസിനും നന്ദിയുണ്ടെന്ന് കഴക്കൂട്ടത്തുനിന്നും കാണാതായ 13കാരിയുടെ മാതാപിതാക്കൾ. കുട്ടി നന്നായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവർ അറിയിച്ചു. ഇന്ന് രാവിലെ…