വയോധികയെ കഴുത്ത് ഞെരിച്ച് കൊന്നു; 16 പവന്‍ കാണാനില്ല; കൊലയാളിക്കായി തിരച്ചില്‍


തൃശൂർ കാറളത്ത് വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അരുംമ്പിള്ളി സ്വദേശിനിയായ സാവിത്രിയാണ് മരിച്ചത്. സാവിത്രിയുടെ കൈവശമുണ്ടായിരുന്ന അഞ്ച് സ്വർണവളകളും അഞ്ച് പവൻ തൂക്കമുള്ള സ്വർണമാലയും മോതിരവും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലും കൈകളിലും ബലപ്രയോഗത്തിന്റെ പാടുകളുണ്ടെന്നാണ് വിവരം. സംഭവസമയത്ത് സാവിത്രി വീട്ടിൽ തനിച്ചായിരുന്നു. സ്കൂൾ വിട്ടെത്തിയ പേരക്കുട്ടിയാണ് മുത്തശ്ശിയെ മരിച്ച നിലയിൽ ആദ്യം കണ്ടത്.വിവരമറിഞ്ഞ് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളിൽ മുളകുപൊടി വിതറിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.


Leave a Reply

Your email address will not be published. Required fields are marked *