നാട്ടിക ടോൾ പ്ലാസയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി


ദേശീയപാത 66-ലെ തൃശ്ശൂർ നാട്ടിക ഫീ പ്ലാസയിൽ ടോൾ പിരിവ് നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. നിർമാണപ്രവൃത്തികൾ പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പി കെ അനിൽകുമാർ (അനിൽ പിള്ളിക്കൽ) ആണ് ഹർജി നൽകിയത്. സർവീസ് റോഡുകൾ, ഫ്ലൈഓവറുകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ നിർമാണം പൂർത്തിയാക്കാതെയാണ് ടോൾ പിരിവിനുള്ള നടപടികളുമായി അധികൃതർ മുന്നോട്ടു പോകുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. പൂർത്തീകരണ സർട്ടിഫിക്കറ്റുകളിൽ അപാകങ്ങളുണ്ടെന്നും ദേശീയപാതയുടെ നീളം കണക്കാക്കിയതിൽ പിഴവുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. നിർമാണപ്രവൃത്തികളുടെ യഥാർഥ സ്ഥിതി പരിശോധിക്കാൻ സ്വതന്ത്ര സാങ്കേതിക പരിശോധന നടത്തണമെന്നും ഹർജി തീർപ്പാക്കുന്നതുവരെ ടോൾ പിരിവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.


Leave a Reply

Your email address will not be published. Required fields are marked *