• Fri. Sep 20th, 2024
Top Tags

ടെസ്റ്റിൽ ഏറ്റവുമധികം ജയങ്ങൾ ഓസ്ട്രേലിയക്കെതിരെ; ചരിത്രം കുറിച്ച് ഇന്ത്യ

Bydesk

Feb 20, 2023

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി ഇന്ത്യ. ഓസ്ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റ് വിജയിച്ചതോടെ ടെസ്റ്റിൽ തങ്ങൾ ഏറ്റവുമധികം തവണ ഓസ്ട്രേലിയക്കെതിരെ വിജയിച്ച ടീമായി ഇന്ത്യ മാറി. ഡൽഹി ടെസ്റ്റ് ജയത്തോടെ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങൾ 32 ആയി. പരമ്പര ആരംഭിക്കുമ്പോൾ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 30 വിജയങ്ങളാണ് ഉണ്ടായിരുന്നത്. 31 വിജയങ്ങളിൽ ഇന്ത്യയുടെ എതിരാളികളായിരുന്ന ഇംഗ്ലണ്ടായിരുന്നു ഒന്നാമത്. ഇതാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ തിരുത്തിയത്.ഇന്ത്യ ഏറ്റവുമധികം ടെസ്റ്റ് വിജയം നേടിയ ടീമുകളിൽ മൂന്നാമത് മൂന്ന് ടീമുകളുണ്ട്. ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ന്യൂസീലൻഡ് ടീമുകൾക്കെതിരെ 22 ടെസ്റ്റ് വിജയങ്ങൾ ഇന്ത്യക്കുണ്ട്. ദക്ഷിണാഫ്രിക്കയെ 15 തവണയും ബംഗ്ലാദേശിനെ 11 തവണയും ഇന്ത്യ കീഴടക്കി. പാകിസ്താൻ (9), സിംബാബ്‌വെ (7) അഫ്ഗാനിൻ (1) എന്നിവരാണ് പിന്നീടുള്ള ടീമുകൾ.

രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 115 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തി. 43 റൺസ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സിലെ ഓസീസിന്റെ ടോപ് സ്‌കോറർ. മർനസ് ലബുഷെയ്ൻ 35 റൺസെടുത്തു. ഓസീസ് നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചിരുന്നില്ല.

ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്‌സിൽ ഓസീസിനെ തകർത്തത്. അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ടെസ്റ്റിൽ ജഡേജ ഇരു ഇന്നിങ്‌സുകളിലുമായി 10 വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിങ്സിൽ 115 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് കെ എൽ രാഹുലിനെ (1) ആദ്യമെ നഷ്ടമായി. മൂന്നാമതെത്തിയ ചേതേശ്വർ പൂജാര (പുറത്താവാതെ 31)- രോഹിത്തിനൊപ്പം (31) ചേർന്ന് ഇന്ത്യയെ വിജയിപ്പിക്കുമെന്ന് കരുതി. എന്നാൽ രോഹിത് റണ്ണൗട്ടായി. വിരാട് കോലിയെ (20) ശ്രേയസ് അയ്യർ 10 റൺസ് നേടിയത്. പിന്നീട് പൂജാര- ഭരത് (23) സഖ്യം അധികം നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.സ്‌കോർ ഓസ്‌ട്രേലിയ 263 & 113. ഇന്ത്യ 262 & 118/4

Spread the love

Leave a Reply

Your email address will not be published. Required fields are marked *