വയനാട് മേപ്പാടി സിറ്റി കമ്മ്യൂണിക്കേഷന്‍ പൊതുജന സേവന കേന്ദ്രം (സി എസ് സി സെന്റര്‍) കുത്തി തുറന്ന് പണവും കമ്പ്യൂട്ടര്‍ സാമഗ്രികളും കവര്‍ച്ച നടത്തിയ ആള് പിടിയില്‍. മലപ്പുറം കൊടക്കല്‍ സ്വദേശിയായ പറമ്പില്‍ സാജിത്ത് എന്ന താജുദ്ദീന് ആണ് പിടിയിലായത്. കൃത്യം നടത്തി പ്രതി മൂന്നുമാസത്തോളമായി കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവില്‍ താമസിച്ചു വരികയായിരുന്നു.കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും റെയില്‍വേ പൊലീസിലും മോഷണം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ വിവിധ കേസുകളില്‍ പ്രതിയാണ്. ഇന്നലെ രാത്രി പട്ടാമ്പിയില്‍ വച്ചാണ് മേപ്പാടി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.