ർവീസിൽ നിന്നും പിരിച്ചുവിട്ട പൊലിസുകാരൻ മദ്യലഹരിയിൽ പോലീസ് ജീപ്പ് അടിച്ച് തകർത്തു. കാവുമ്പായി നെടുങ്ങോം ഐച്ചേരിയിലെ ടിവി പ്രദീപ്(47)ആണ് സ്റ്റേഷനിൽ പരാക്രമം നടത്തിയത്. പോലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും പൊലിസ് വാഹനം തകർക്കുകയും ചെയ്തത ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.തളിപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്കാണ് റിമാൻഡ് ചെയ്തത്.
തിങ്കളാഴ്ച്ച വൈകുന്നേരം ആറുമണിയോടെ തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിലെത്തിയാണ് ഇയാൾ അതിക്രമം കാണിച്ചത്. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ സ്ത്രീയുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്ലാസ് ചവിട്ടി തകർക്കുകയും ചെയ്യുകയായിരുന്നു. സ്റ്റേഷൻ എസ് എച്ച് ഒ യുടെ പരാതിയിൽ കേസെടുത്ത പൊലിസ് ഇയാളെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.