കുറ്റ്യാട്ടൂര്‍ കൂര്‍മ്പകാവിലെ എംമ്പ്രോന്‍ സ്ഥാനം വിഷ്ണുനാരായണന്‍ സമര്‍പ്പിച്ചു. കതൃക്കോട്ട് കുമാരന് എംമ്പ്രോന്റെ മരണത്തെ തുടര്‍ന്നാണ് വിഷ്ണു നാരായണനു എംമ്പ്രോന്‍ സ്ഥാനം സമര്‍പ്പിച്ചത്.
കുറ്റ്യാട്ടൂര്‍ കൂര്‍മ്പകാവിലെ സ്ഥാനികനായിരുന്ന അന്തരിച്ച കതൃക്കോട്ട് കണ്ണന് ആയത്താരുടെ പൗത്രനാണ് വിഷ്ണു നാരായണന്. എംമ്പ്രോന്‍ സ്ഥാന സമര്‍പ്പണ ചടങ്ങിന് പള്ളിക്കുന്ന് തടത്തില്‍ കൂര്‍മ്പകാവ് രാഘവന് എംമ്പ്രോന്‍, കുറ്റ്യാട്ടൂര്‍ കൂര്‍മ്പകാവ് സ്ഥാനികന് കതൃക്കോട്ട് മനീഷ് ആയത്താര്‍ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പ്രസാദസദ്യയും വൈകിട്ട് ചുറ്റുവിളക്ക് അടിയന്തരം, പ്രസാദ വിതരണം എന്നിവ നടന്നു.