ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യ വീണ്ടും ഓസ്ട്രേലിയയ്ക്കെതിരേ. ഇരുടീമുകളും തമ്മിലുള്ള ട്വന്റി20 പരമ്പര നാളെ വിശാഖപട്ടണത്തു തുടങ്ങും.
സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം അനുവദിച്ചിറങ്ങുന്ന ഇന്ത്യക്ക്, ലോകകപ്പ് ഫൈനല്‍ പരാജയത്തിന്റെ ക്ഷീണം തീര്‍ക്കാൻ ജയം അനിവാര്യം. ലോകകപ്പ് ഫൈനല്‍ നടന്ന് നാലു ദിവസത്തിനുശേഷമാണ് ഇന്ത്യ ഇറങ്ങുന്നത്.
അടുത്തവര്‍ഷം അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പ് ഒരുക്കംകൂടിയാണ് ഓസീസിനെതിരായ പരമ്പര. അഞ്ചു മത്സരങ്ങളാണു പരമ്പരയിലുള്ളത്. ഓസീസിനെതിരേയുള്ള ട്വന്റി20 പരമ്പരയ്ക്കുശേഷം ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരേയും ഇന്ത്യക്കു ട്വന്റി20 പരമ്പരയുണ്ട്.