ഇരിട്ടി : കണ്ണൂർ, വയനാട് ജില്ലകളിലെ വനമേഖലയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ മാവോവാദി സാന്നിധ്യം വർധിച്ച് വരുന്ന സാഹചര്യത്തിൽ മാവോവാദി വിരുദ്ധ സേനയും പോലീസും ചേർന്ന് ആറളം, കൊട്ടിയൂർ, വയനാട് വനമേഖലകളിൽ ഹെലികോപ്റ്ററിൽ വീണ്ടും തിരച്ചിൽ നടത്തി.
ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിഐജി തോംസൺ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാഴാഴ്ച പദ്ധതി പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് വനമേഖല കേന്ദ്രീകരിച്ചുള്ള പരിശോധന. ആറളം എസ് ഐയുടെ നേതൃത്വത്തിൽ കമാൻഡോസ് സംഘമാണ് പരിശോധന നടത്തിയത്. മലപ്പുറത്തെ അരീക്കോട് നിന്ന് എത്തിയ സംഘം പരിശോധനക്ക് ശേഷം ഇരിട്ടി വള്ളിയാട് വയലിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് തിരിച്ച് പോയത്.