കേളകം:കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ നേതൃത്വത്തില്‍ പുഴയറിവ് യാത്ര നടത്തി.പിടിഎ പ്രസിഡണ്ട് എം പി സജീവന് ,പവിത്രന് ഗുരുക്കള്‍, പ്രിന്‍സിപ്പാള്‍ ഗീവര്‍ഗീസ് എന്‍ ഐ ,അയോണ,എന്നിവര്‍ സംസാരിച്ചു.കേളകം കമ്പിപ്പാലം ജംഗ്ഷനില്‍ നിന്നും ബാവലിപ്പുഴയുടെ തീരത്തുകൂടി ആരംഭിച്ച യാത്രയില്‍ പവിത്രന് ഗുരുക്കള്‍ ക്ലാസുകള്‍ നല്കി.അപൂര്‍വ ഇനം സസ്യങ്ങളെയും ജലജീവികളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് അധ്യാപകരായ കെ വി ബിജു ,സ്മിത കേളോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.