ഇരിട്ടി:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 139ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ഇരിട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പതാക ഉയര്‍ത്തി .അഡ്വ:സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി കെ ശശിധരന് അധ്യക്ഷത വഹിച്ചു. നേതാക്കളായ പി കെ ജനാര്ദ്ദനന്. പി എ നസീര്‍, പി വി മോഹനന്, ആര് കെ മോഹന്‍ദാസ്, ഷാനിദ് പുന്നാട് ,കെ സുമേഷ് കുമാര്‍, ശ്രീനിവാസന് മാസ്റ്റര്‍, പി എസ് സുരേഷ് കുമാര്‍, പി വി നിധിന്, നിവില്‍ മാനുവല്‍, വി എം രാജേഷ് ,സി കെ അര്ജുന്,എം സുധാകരന്, രതീശന്, ആര് കെ സുനില്‍കുമാര്‍, പി രമേശന്,സി വി സുദീപന്,നിധിന്‍ദാസ് ആര് കെ, ഷജില്ജയന് ,ശ്രീകുമാര്‍,അനില്‍കുമാര്‍, രഘുനാഥ് കെ തുടങ്ങിയവര്‍ നേതൃത്വം നല്കി.