• Mon. Sep 23rd, 2024
Top Tags

കൊട്ടിയൂർ-പാൽചുരം റോഡിന്റെ ശോചനീയാവസ്ഥ; ശരീരമാസകലം ബാൻഡേജ് ചെയ്ത് കെ സി വൈ എം പ്രവർത്തകരുടെ വേറിട്ട സമരം.

Bydesk

Jan 11, 2022

പാൽചുരം: കൊട്ടിയൂർ പാൽചുരം റോഡിനോടുള്ള അധികൃതരുടെ അവഗണന നാളുകളായി തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാൽചുരം റോഡും താമരശ്ശേരി ചുരവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി യുവജനങ്ങൾ ചുങ്കക്കുന്ന് മുതൽ ബോയ്സ് ടൗൺ വരെ നടത്തിയ വ്യത്യസ്തസമരം ശ്രദ്ധേയമായി.

പാൽചുരം റോഡിന്റെ ശോചനീയാവസ്ഥയെ സൂചിപ്പിക്കാൻ ശരീരമാസകലം ബാൻഡേജ് ചെയ്ത് കെ സി വൈ എം,സി എം എൽ ഒറ്റപ്ലാവ് യൂണിറ്റിലെ യുവജനങ്ങളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

റോഡിന്റെ അറ്റകുറ്റപ്പണിക്കായി പണം അനുവദിച്ചു എന്ന് അറിയിപ്പുകൾ ലഭിച്ചിട്ടും ഇതുവരെ റോഡ് പണിക്കായി അധികൃതർ ആരും മുന്നോട്ട് ഇറങ്ങുന്നില്ല. വ്യത്യസ്തമായ നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടും അധികൃതർ കണ്ണ് തുറക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാകുന്നില്ലെന്നും നിരവധി ആളുകൾ യാത്ര ചെയ്യുന്ന ഈ വഴിയിൽ ദിവസേന ഗതാഗതക്കുരുക്കുകൾ മുറുകുന്നുവെന്ന് മാത്രമല്ല ചെങ്കുത്തായ പാതയിലെ ഗർത്തങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നുവെന്നും പ്രതിഷേധക്കാർ ചൂണ്ടികാണിക്കുന്നു.

യൂണിറ്റ് ഡയറക്ടർ ഫാ. വിനോദ് പാക്കാനിക്കുഴിയിൽ, കെസിവൈഎം പ്രസിഡൻറ് ആഷർ പൊട്ടുങ്കൽ മിഷൻ ലീഗ് പ്രസിഡണ്ട് ക്രിസ്റ്റോ വടക്കേക്കര എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി

Spread the love

Leave a Reply

Your email address will not be published. Required fields are marked *