പേരാവൂര്‍: താലൂക്ക് ആശുപത്രിയിലെ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനാഗംങ്ങള്‍ക്ക് കൈമാറി.പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ ആശുപത്രി മാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും വേര്തിരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിലേറെ ഇവിടുത്തെ മാലിന്യങ്ങള്‍ താലൂക്ക് ആശുപത്രിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട ആംബുലന്‍സിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.മാലിന്യങ്ങള്‍ വേര്‍തിരിച്ച് കൊടുത്തതിന് ശേഷമാണ് പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനാഗംങ്ങള്‍ ഇവ ശേഖരിച്ച്, മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.