• Mon. Sep 23rd, 2024
Top Tags

വേനൽ കടുത്തു: മലയോരത്ത്​ പുഴകൾക്ക് വരൾച്ച.

Bydesk

Jan 14, 2022

കേ​ള​കം: മ​ഴ​ക്കാ​ലം വി​ട​വാ​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി​ല്ലെ​ങ്കി​ലും മ​ല​യോ​ര​ത്തെ പു​ഴ​ക​ൾ വ​റ്റി​വ​ര​ളു​ന്നു. പു​ഴ​ക​ളി​ലെ ജ​ല​നി​ര​പ്പ്​ താ​ഴ്​​ന്ന​തോ​ടെ കി​ണ​റു​ക​ളി​ലെ​യും മ​റ്റ് ജ​ല​സ്രോ​ത​സ്സു​ക​ളി​ലെ​യും ജ​ല​വി​താ​നം താ​ഴ്ന്നു.

പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ളാ​യ ബാ​വ​ലി, ചീ​ങ്ക​ണ്ണി പു​ഴ​ക​ളെ​ല്ലാം ഇ​ട​മു​റി​ഞ്ഞ് ഒ​ഴു​കു​ന്ന അ​വ​സ്ഥ​യി​ലാ​യി. കൊ​ട്ടി​യൂ​ർ, കേ​ള​കം, ക​ണി​ച്ചാ​ർ, പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​രും നാ​ളു​ക​ളി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​മെ​ന്നാ​ണ്​ സൂ​ച​ന. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​ഴ​ക്കാ​ലം നീ​ണ്ടു​നി​ന്ന​ത് വ​ര​ൾ​ച്ച കു​റ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യെ​ങ്കി​ലും വേ​ന​ൽ ക​ടു​ത്ത​തോ​ടെ പൊ​ടു​ന്ന​നെ പു​ഴ​ക​ളി​ലെ ജ​ല​നി​ര​പ്പ്​ താ​ഴു​ക​യാ​ണ്. മേ​ഖ​ല​യി​ലെ പ്ര​ധാ​ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളെ​ല്ലാം ബാ​വ​ലി, ചീ​ങ്ക​ണ്ണി പു​ഴ​ക​ളെ ആ​ശ്ര​യി​ച്ചാ​ണ്.

രൂ​ക്ഷ​മാ​കു​ന്ന വ​ര​ൾ​ച്ച ത​ട​യു​ന്ന​തി​ന് താ​ൽ​ക്കാ​ലി​ക, സ്ഥി​രം ജ​ല​സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ ആ​വ​ശ്യ​മാ​ണ്. താ​ൽ​ക്കാ​ലി​ക പ​ദ്ധ​തി​ക​ളി​ൽ പ്ര​ധാ​ന പു​ഴ​ക​ൾ​ക്കും തോ​ടു​ക​ൾ​ക്കും കു​റു​കെ ത​ട​യ​ണ കെ​ട്ടി പു​ഴ​യി​ലെ ജ​ല​വി​താ​നം ഉ​യ​ർ​ത്തി സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലെ​യും കു​ള​ങ്ങ​ളി​ലെ​യും ജ​ല​വി​താ​നം ഉ​യ​ർ​ത്തു​ന്ന രീ​തി​യാ​ണ് അ​വ​ലം​ബി​ക്കു​ന്ന​ത്. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് പ്ര​ധാ​ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പാ​റ​ത്തോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യും കേ​ള​കം ടൗ​ൺ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​ണ്. ഇ​തി​ന് ര​ണ്ടി​നും സ്ഥി​രം ത​ട​യ​ണ​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *