• Tue. Sep 24th, 2024
Top Tags

ചീര കൃഷിയിൽ നൂറു മേനി കൊയ്ത് പെരിങ്ങത്തൂരിലെ മൗണ്ട് ഗൈഡ് ഇൻറർ നാഷണൽ സ്കൂൾ

Bydesk

Mar 9, 2022

പെരിങ്ങത്തൂരിലെ മൗണ്ട് ഗൈഡ് ഇന്റർ നേഷണൽ സ്കൂൾ ഇക്കോ ക്ലബ് വിദ്യാർഥികൾ ചീര കൃഷിയിൽ നൂറു മേനി വിളവെടുത്തു. ജൈവ കൃഷിയിൽ വിദ്യാർഥികൾക്ക് പരിശീലനം ലഭിച്ചതിൻ്റെ ഭാഗമായാണ് ചീര കൃഷിക്ക് തുടക്കമായത്. എക്സിക്യൂട്ടീവ് ഡയരക്ടർ കെ.കെ. ഫൈസൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

പ്രിൻസിപ്പാൾ ഷംഷാദ, ഗിരീശൻ മാസ്റ്റർ, റിഫ്ക റഫീക്ക്, സുഹാദ്, സായിദ് തുടങ്ങി ഇക്കോ ക്ലബ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്ത് അനുഭവങ്ങൾ പങ്കുവച്ചു . മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ചുവന്ന ചീരയാണ് കുട്ടികൾ കൃഷിക്കായി തിരഞ്ഞെടുത്തത്. നമ്മുടെ നാട്ടിൽ ഏറെ പ്രിയ മുള്ളതും ചുവന്ന ചീരയാണ്. മുപ്പതോളം ചെടിച്ചട്ടികളിലാണ് കൃഷിയൊരുക്കിയത്.

ജനുവരി മാസം കൃഷി ആരംഭിച്ചു. ആദ്യമായി മണ്ണൊരുക്കലായിരുന്നു . ചകിരിച്ചോർ ,കമ്പോസ്റ്റ്, മണ്ണ് എന്നിവ സമാസമം ചേർത്താണ് ചട്ടികളൊരുക്കിയത് – വെള്ളം കെട്ടി കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാർഥികളാണ് അവരുടെ ഒഴിവുവേളകൾ കൃഷിയിലൂടെ ആനന്ദ പ്രദമാക്കിയത് – സ്വന്തം അദ്ധ്വാന ഫലം ഉച്ച ഭക്ഷണ വിഭവമായത് വിദ്യാർഥികൾക്ക് അഭിമാനമായി – പരിമിതമായ സമയത്തിനുള്ളിൽ ജൈവകൃഷി രീതി അനുഭവിച്ചറിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇവിടുത്തെ കുട്ടികൾ

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *