• Fri. Sep 20th, 2024
Top Tags

ഐപിഎലില്‍ തുടര്‍ച്ചയായ മൂന്നാം വിജയം നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്

Bydesk

Apr 16, 2022

ഐപിഎലില്‍ തുടര്‍ച്ചയായ മൂന്നാം വിജയം നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. രാ​ഹു​ല്‍ ത്രി​പാ​ഠി​യു​ടെ​യും ഐ​ഡ​ന്‍ മാ​ര്‍​ക്ര​ത്തി​ന്‍റെ​യും അ​ര്‍​ധ സെ​ഞ്ചു​റി പ്ര​ക​ട​ന​മാ​ണ് ഹൈ​ദ​രാ​ബാ​ദി​ന് ജ​യം സ​മ്മാ​നി​ച്ച​ത്. സ്കോ​ര്‍: കോ​ല്‍​ക്ക​ത്ത 20 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 175. ഹൈ​ദ​രാ​ബാ​ദ് 17.5 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 176.

കോ​ല്‍​ക്ക​ത്ത ഉ​യ​ര്‍​ത്തി​യ 176 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ ഹൈ​ദ​രാ​ബാ​ദി​ന് തു​ട​ക്ക​ത്തി​ല്‍​ത​ന്നെ ഓ​പ്പ​ണ​ര്‍ അ​ഭി​ഷേ​ക് ശ​ര്‍​മ്മ​യെ (3) ന​ഷ്ട​മാ​യി. അ​ധി​കം വൈ​കാ​തെ നാ​യ​ക​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണും (17) പ​വ​ലി​യ​ന്‍ ക​യ​റി. പി​ന്നീ​ട് രാ​ഹു​ല്‍ ത്രി​പാ​ഠി​യും ഐ​ഡ​ന്‍ മാ​ര്‍​ക്ര​വും ചേ​ര്‍​ന്ന് കോ​ല്‍​ക്ക​ത്ത ബൗ​ള​ര്‍​മാ​രെ ത​ല​ങ്ങും​വി​ല​ങ്ങും പാ​യി​ച്ചു. സ്കോ​ര്‍ 133ല്‍ ​എ​ത്തി​യ​പ്പോ​ള്‍ അ​ന്ദ്രെ റ​സ​ലി​നു മു​ന്നി​ല്‍ ത്രി​പാ​ഠി വീ​ണു. 37 പ​ന്തി​ല്‍ ആ​റ് സി​ക്സും നാ​ല് ഫോ​റും ഉ​ള്‍​പ്പെ​ടെ 71 റ​ണ്‍​സാ​യി​രു​ന്നു ത്രി​പാ​ഠി​യു​ടെ സ​ന്പാ​ദ്യം. ത്രി​പാ​ഠി​ക്കു പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ നി​ക്കോ​ളാ​സ് പൂ​ര​നെ കാ​ഴ്ച​ക്കാ​ര​നാ​യി മാ​ര്‍​ക്രം വെ​ടി​ക്കെ​ട്ട് പ്ര​ട​ക​നം കാ​ഴ്ച വ​ച്ചു. 36 പ​ന്തി​ല്‍ നാ​ല് സി​ക്സും ആ​റ് ഫോ​റും ഉ​ള്‍​പ്പെ​ടെ 68 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ മാ​ര്‍​ക്രം ഹൈ​ദ​രാ​ബാ​ദി​ന് ജ​യം സ​മ്മാ​നി​ച്ചു. കോ​ല്‍​ക്ക​ത്ത​യ്ക്കാ​യി റ​സ​ല്‍ ര​ണ്ട് വി​ക്ക​റ്റ് നേ​ടി. നി​തീ​ഷ് റാ​ണ​യു​ടെ​യും ആ​ന്ദ്രെ റ​സ​ലി​ന്‍റെ​യും മി​ന്നും പ്ര​ക​ട​ന​മാ​ണ് കോ​ല്‍​ക്ക​ത്ത​യെ ഭേ​ദ​പ്പെ​ട്ട നി​ല​യി​ല്‍ എ​ത്തി​ച്ച​ത്. അ​തേ​സ​മ​യം ഹൈ​ദ​രാ​ബാ​ദ് ബൗ​ള​ര്‍​മാ​രു​ടെ മു​ന്നി​ല്‍ കോ​ല്‍​ക്ക​ത്ത​യു​ടെ ഓ​പ്പ​ണ​റു​മാ​രാ​യ വെ​ങ്കി​ടേ​ഷ് അ​യ്യ​രും (6) ആ​രോ​ണ്‍ ഫി​ഞ്ചും (7) പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ നാ​യ​ക​ന്‍ ശ്രേ​യ​സ് അ​യ്യ​ര്‍ വ​ലി​യ അ​ടി​ക​ള്‍​ക്ക് മു​തി​രാ​തെ സ്കോ​ര്‍ പ​തു​കെ ഉ​യ​ര്‍​ത്തി. 25 പ​ന്തി​ല്‍ 28 റ​ണ്‍​സെ​ടു​ത്താ​ണ് ശ്രേ​യ​സ് അ​യ്യ​ര്‍ മ​ട​ങ്ങി​യ​ത്. ഇ​തി​നി​ടെ സു​നി​ല്‍ ന​രെ​യ്നെ​യും (6) കോ​ല്‍​ക്ക​ത്ത​യ്ക്ക് ന​ഷ്ട​മാ​യി. നി​തീ​ഷ് റാ​ണെ 36 പ​ന്തി​ല്‍ ര​ണ്ട് സി​ക്സും ആ​റ് ഫോ​റും ഉ​ള്‍​പ്പെ​ടെ 54 റ​ണ്‍​സെ​ടു​ത്തു. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ത​ക​ര്‍​ത്ത​ടി​ച്ച റ​സ​ല്‍ 25 പ​ന്തി​ല്‍ നാ​ല് വീ​തം സി​ക്സും ഫോ​റും ഉ​ള്‍​പ്പെ​ടെ 49 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ഹൈ​ദ​രാ​ബാ​ദി​നാ​യി ന​ട​രാ​ജ​ന്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ഉം​റാ​ന്‍ മാ​ലി​ക് ര​ണ്ട് വി​ക്ക​റ്റും നേ​ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *