• Sat. Sep 21st, 2024
Top Tags

കേ​ര​ളം വീ​ണ്ടും പ​നി​ക്കാ​ല ഭീ​ഷ​ണി​യി​ലേ​ക്ക് ; ജാഗ്രത പാലിക്കാൻ നിർദ്ദേശം

Bydesk

May 13, 2022

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ മഴക്കാലം ആരംഭിച്ചുകഴിഞ്ഞു.കോ​വി​ഡി​ന്​ അ​യ​വു​വ​ന്ന​തോ​ടെ കേ​ര​ളം വീ​ണ്ടും പ​നി​ക്കാ​ല ഭീ​ഷ​ണി​യി​ലേ​ക്ക്​. മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലും ഡെ​ങ്കി​പ്പ​നി ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​മ്ബോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ലി​പ്പ​നി​യാ​ണ്​ അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

ചി​ല ജി​ല്ല​ക​ളി​ല്‍ ത​ക്കാ​ളി​പ്പ​നി​യും റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. അ​തി​ഗു​രു​ത​ര​മാ​യ നി​പ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. നാ​ലു​മാ​സ​ത്തി​നി​ടെ 14 എ​ലി​പ്പ​നി മ​ര​ണ​ങ്ങ​ളാ​ണ്​ സം​സ്ഥാ​ന​ത്ത്​ സം​ഭ​വി​ച്ച​ത്. സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 55 പേ​രും മ​രി​ച്ചു. 496 പേ​ര്‍​ക്കാ​ണ്​ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഡെ​ങ്കി​പ്പ​നി 621പേ​ര്‍​ക്ക്​ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ മൂ​ന്നു മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചു. സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ഒ​മ്ബ​തു​പേ​രും മ​രി​ച്ചു.

ഇ​തു​വ​രെ​യു​ള്ള എ​ലി​പ്പ​നി ക​ണ​ക്ക്​ ത​ല​സ്ഥാ​ന ജി​ല്ല​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ വി​ല​യി​രു​ത്തു​ന്നു. കൂ​ടാ​തെ, 80,000ത്തി​ല്‍ പ​രം പേ​ര്‍​ക്ക്​ നാ​ലു​മാ​സ​ത്തി​നി​ടെ പ​ക​ര്‍​ച്ച​പ്പ​നി​യും ബാ​ധി​ച്ചു. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, മ​ലേ​റി​യ, എ​ച്ച്‌1​എ​ന്‍1, ചി​കു​ന്‍ഗു​നി​യ, മ​ഞ്ഞ​പ്പി​ത്തം, കോ​ള​റ, സി​ക, ഷി​ഗെ​ല്ല തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, കാ​സ​ര്‍​കോ​ട്, തൃ​ശൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കോ​ട്ട​യം, കാ​സ​ര്‍കോ​ട്, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ് എ​ലി​പ്പ​നി കൂ​ടു​ത​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത്. കോ​ഴി​ക്കോ​ടാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഷി​ഗെ​ല്ല കേ​സു​ക​ള്‍. കാ​സ​ര്‍​കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലും മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളും ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 1,20,978 പേ​ര്‍​ക്ക്​ വ​യ​റി​ള​ക്ക അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ചു.

മ​ഴ​ക്കാ​ലം കൂ​ടി ആ​രം​ഭി​ക്കു​ന്ന​തോ​ടെ പ​നി അ​തി​രൂ​ക്ഷ​മാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കോ​വി​ഡി​ന്‍റെ അ​തി​രൂ​ക്ഷ​മാ​യ അ​വ​സ്ഥ​യി​ല്‍​നി​ന്ന്​ മെ​ല്ലെ ക​ര​ക​യ​റു​മ്ബോ​ഴാ​ണ്​ വീ​ണ്ടും പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ലേ​ക്ക്​ കേ​ര​ളം ക​ട​ന്നി​രി​ക്കു​ന്ന​ത്. നി​പ വൈ​റ​സി​നെ​തി​രെ പ്ര​ത്യേ​കം പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ്​ നി​ര്‍ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. നി​പ ബാ​ധി​ത പ്ര​ദേ​ശ​ത്തു​നി​ന്നും ശേ​ഖ​രി​ച്ച വ​വ്വാ​ലു​ക​ളു​ടെ സാ​മ്ബി​ളു​ക​ളി​ല്‍ നി​പ വൈ​റ​സി​ന് എ​തി​രാ​യ ഐ.​ജി.​ജി ആ​ന്‍റി​ബോ​ഡി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ വ​വ്വാ​ലു​ക​ളു​ടെ സ​മ്ബ​ര്‍ക്കം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *