: മഴക്കാലമാണ് റോഡില്‍ പലയിടത്തും പ്രവൃത്തികളും നടക്കുന്നു,ഈ സാഹചര്യത്തില്‍ വാഹനാപകടസാധ്യത ഏറെയാണെന്ന മുന്നറിയിപ്പുമായി പോലീസ്.ദേശീയപാതയില്‍ ഉള്‍പ്പെടെ വീതികൂട്ടുന്ന പ്രവൃത്തികളാണു നടക്കുന്നത്.
ഇതുമൂലം ഗതാഗതകുരുക്കും രൂക്ഷമാണ്. എന്നാല്‍ സമയനഷ്ടം മറികടക്കാന്‍ അമിതവേഗത്തിലുള്ള ഡ്രൈവിംഗ് അപകടം ക്ഷണിച്ചുവരുത്തുമെന്നാണു ട്രാഫിക് പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്.
കനത്ത മഴയുള്ളപ്പോള്‍ ഹെഡ്ലൈറ്റിട്ട് വാഹനം ഓടിക്കാന്‍ ശ്രമിക്കണം. വലിയ വാഹനങ്ങളുടെ തൊട്ടുപിന്നില്‍ വാഹനമോടിച്ചാല്‍ മുന്നിലെ വാഹനങ്ങളുടെ ടയറുകളില്നിന്നു ചെളി തെറിച്ച് കാഴ്ചയ്ക്ക് പ്രശ്നമുണ്ടാകും. അതുകൊണ്ടു വലിയ വാഹനങ്ങളില്‍നിന്നു നിശ്ചിത അകലം പാലിച്ചു മാത്രം വാഹനം ഓടിക്കുക.