• Tue. Sep 17th, 2024
Top Tags

കാലാവസ്ഥ

  • Home
  • വീണ്ടും ന്യൂനമർദ്ദം വരുന്നു; ഇന്ന് മഴയ്ക്ക് സാധ്യത.. ഈ ജില്ലകളിൽ; പ്രത്യേക അലേർട്ടുകളില്ല

വീണ്ടും ന്യൂനമർദ്ദം വരുന്നു; ഇന്ന് മഴയ്ക്ക് സാധ്യത.. ഈ ജില്ലകളിൽ; പ്രത്യേക അലേർട്ടുകളില്ല

സംസ്ഥാനത്ത് വരുംദിവസങ്ങളിലും ഇടിയോടുകൂടിയ മഴ തുടരും. ഇന്ന് എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കും. ഇന്നലെ ഉച്ചയ്ക്ക് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്ന് പ്രത്യേക അലേർട്ടുകളില്ല. മാലദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്.…

സംസ്ഥാനത്ത് മഴ തുടരും

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. നിലവിലെ മുന്നറിയിപ്പ് പ്രകാരം ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞദിവസങ്ങളിൽ അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. മാലിദ്വീപ് മുതൽ…

കനത്തമഴ: പത്തനംതിട്ട കൊട്ടതട്ടി മലയിൽ ഉരുൾപൊട്ടൽ; നാലുവീട്ടുകാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി…

പത്തനംതിട്ട : കനത്ത മഴയിൽ പത്തനംതിട്ട കോഴഞ്ചേരി ഇലന്തൂരിൽ കൊട്ടതട്ടി മലയുടെ ചെരിവിൽ ഉരുൾപൊട്ടൽ. സമീപത്തു താമസിച്ചിരുന്ന 4 വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ജില്ലയിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്…

അതിശക്ത മഴ തുടരുന്നു; ഏഴ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍, വടക്കന്‍ ജില്ലകളിലേക്കും മഴ

വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം നഗരത്തിലും ശക്തമായ…

അഞ്ച് ദിവസം കൂടി മഴ തുടരും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. ഇതിന്റ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാള്‍…

ചക്രവാതച്ചുഴി: സംസ്ഥാനത്ത് മഴ കനക്കും, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത.

കന്യാകുമാരിക്കു മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഞായറാഴ്ചയും…

ബംഗാൾ ഉൾകടലിൽ ‘മിദ്ഹിലി’ ചുഴലിക്കാറ്റ്, രണ്ട് ചക്രവാതചുഴികൾ; കേരളത്തിൽ 3 ദിവസം ഇടി മിന്നലോടു കൂടിയ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ “മിദ്‌ഹിലി” ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട  അതിതീവ്ര ന്യൂനമർദമാണ് “മിദ്‌ഹിലി” ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ചുഴലിക്കാറ്റ്  ഇന്ന് രാത്രിയോടെയോ, നാളെ രാവിലെയോടെയോ വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ്…

സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം.

സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. ബംഗാൾ ഉൾക്കടലിൽ അതി തീവ്രന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനിടെ പുതിയൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടതോടെ മഴ സാധ്യത തുടരുമെന്നാണ് വ്യക്തമാകുന്നത്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാകും കൂടുതൽ മഴയ്ക്കു സാധ്യത. വടക്കൻകേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയില്ലെന്നാണ് സൂചന.…

ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകും; ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്.

തെക്ക്- കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനു മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥവകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത മൂന്നു നാലു ദിവസം കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. നവംബര്‍ 9 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ…