• Thu. Sep 19th, 2024
Top Tags

സ്പോർട്സ്

  • Home
  • ദേശീയ ഗെയിംസ് വ്യാഴാഴ്ച ഗോവയില്‍ വെച്ച്‌ നടക്കും

ദേശീയ ഗെയിംസ് വ്യാഴാഴ്ച ഗോവയില്‍ വെച്ച്‌ നടക്കും

ദേശീയ ഗെയിംസ് വ്യാഴാഴ്ച ഗോവയില്‍ വെച്ച്‌ നടക്കും. ദേശീയ ഗെയിംസില്‍ പങ്കെടുക്കാൻ കേരളത്തില്‍നിന്ന് 625 അംഗ സംഘം ഉണ്ടാകും.496 കായികതാരങ്ങളും 129 ഒഫീഷ്യലുകളും അടങ്ങുന്ന സംഘം ആയിരിക്കും കേരളത്തില്‍നിന്ന് ഗോവയില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ പങ്കെടുക്കുക.

സ്വന്തം പ്രതിഭ സഞ്ജു ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല: രവി ശാസ്ത്രി

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യൻ ടീമിലേക്ക് നിശ്ചയമായും പരി​ഗണിക്കേണ്ട യുവ താരങ്ങളിലാണ് രവി ശാസ്ത്രി സഞ്ജുവിനെയും എണ്ണിയത്. എന്നാൽ പ്രതിഭാധനനായ സ‍‍ഞ്ജു തന്റെ പ്രതിഭ തിരിച്ചറിഞ്ഞിട്ടില്ലെന്നും  അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ്…

തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു

തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു ശരത് ബാബുവിന്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ശരത് ബാബു ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വിവിധ തെന്നിന്ത്യൻ…

ഐപിഎൽ: ജയം തുടരാൻ ലക്ഷ്യമിട്ട് മുംബൈയും ഹൈദെരാബാദും

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് – സൺ റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. പോയിന്റ് ടേബിളിൽ യഥാക്രമം എട്ടും ഒൻപതും സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം നേടിയിട്ടുണ്ട്. കൂടാതെ, ആദ്യ രണ്ടു മത്സരങ്ങളിലും ഇരുവരും തോൽവി…

ഐപിഎൽ: ഇന്ന് ‘മഹിരാട്’ പോര്; ബാംഗ്ലൂരും ചെന്നൈയും നേർക്കുനേർ

ഐപിഎലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ബാംഗ്ലൂരിൻ്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. പോയിൻ്റ് പട്ടികയിൽ ആറാമതും ഏഴാമതുമുള്ള ടീമുകൾക്ക് ഇന്നത്തെ കളി വളരെ നിർണായകമാണ്. ഇന്ന് വിജയിക്കുന്ന ടീമിന് പോയിൻ്റ്…

ഐപിഎല്ലിൽ സഞ്ജുവും ധോണിയും നേർക്കുനേർ; മൂന്നാം ജയം ലക്ഷ്യമിട്ട് രാജസ്ഥാനും ചെന്നൈയും ഇന്നിറങ്ങും

ഐപിഎൽ 2023 സീസണിലെ പതിനേഴാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരുടെ ടീം നേർക്കുനേർ എത്തുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ടൂർണമെന്റിലെ മൂന്നാം ജയം ലക്ഷ്യമിട്ടാണ് എം.എസ് ധോണിയും) സഞ്ജു സാംസണും…

ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ടഗോൾ; ലക്സംബർഗിനെ മുക്കി പോർച്ചുഗൽ

യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് തകർപ്പൻ ജയം. ഗ്രൂപ്പ് ജെയിൽ ലക്സംബർഗിനെ നേരിട്ട പോർച്ചുഗൽ മടക്കമില്ലാത്ത 6 ഗോളുകൾക്കാണ് വിജയിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുകളുമായി തിളങ്ങിയപ്പോൾ ജാവോ ഫെലിക്സ്, ബെർണാഡോ സിൽവ, ഒറ്റാവിയോ, റാഫേൽ ലിയോ എന്നിവരും സ്കോർ ഷീറ്റിൽ…

അയ്യറിൻ്റെ പരുക്ക് സഞ്ജുവിനെ തുണച്ചേക്കും; ഹൂഡയ്ക്കും സാധ്യത

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ശ്രേയാസ് അയ്യർ പുറത്തായെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനം പുറം വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രേയാസ് ആദ്യ ഇന്നിംഗ്സിൽ കളിച്ചില്ല. ഇതേ തുടർന്നാണ് ശ്രേയാസ് ഏകദിന ടീമിൽ നിന്ന്…

വനിതാ ടി-20 ലോകകപ്പ്: ഇന്ത്യയുടെ സെമി എതിരാളികൾ ഓസ്ട്രേലിയ തന്നെ

വനിതാ ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ എതിരാളികൾ. ലോകകപ്പിൽ 5 തവണ കിരീടം നേടുകയും എല്ലാ എഡിഷനിലും സെമിയിലെത്തുകയും ചെയ്ത ഓസ്ട്രേലിയ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോല്പിച്ചാണ് ജേതാക്കളായത്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയയെ മറികടക്കുക എന്നത് ഇന്ത്യക്ക് വലിയ…

ടെസ്റ്റിൽ ഏറ്റവുമധികം ജയങ്ങൾ ഓസ്ട്രേലിയക്കെതിരെ; ചരിത്രം കുറിച്ച് ഇന്ത്യ

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി ഇന്ത്യ. ഓസ്ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റ് വിജയിച്ചതോടെ ടെസ്റ്റിൽ തങ്ങൾ ഏറ്റവുമധികം തവണ ഓസ്ട്രേലിയക്കെതിരെ വിജയിച്ച ടീമായി ഇന്ത്യ മാറി. ഡൽഹി ടെസ്റ്റ് ജയത്തോടെ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങൾ 32 ആയി. പരമ്പര ആരംഭിക്കുമ്പോൾ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക്…