താലൂക്ക് തല വിജിലൻസ് സമിതി യോഗം
താലൂക്ക് തല വിജിലൻസ് സമിതി യോഗം ഇരിട്ടി ബ്ലോക്ക് ഓഫീസിൽ വച്ച് നടന്നു . സബ് കലക്ടർ സന്ദീപ് കുമാർ ഐ എ എസ്, സപ്ലൈ ഓഫീസർ റെജീന എ.കെ എന്നിവരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും യോഗത്തിൽ പങ്കെടുത്തു .
ആരോഗ്യ ജാഗ്രത ശില്പശാല
പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രത ശില്പശാല നടന്നു. ശില്പശാലയുടെ ഉദ്ഘാടനം പടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിർവഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കാവനാൽ അധ്യക്ഷത വഹിച്ചു.
ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു
ഇരിട്ടി :ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വീണ് വീട് മുഴുവനായും തകർന്നു. ഉരുപ്പും കുണ്ടിലെ ചാക്കോളി പ്രകാശന്റെ വീടിനു മുകളിലേക്കാണ് മരം പൊട്ടി വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല.
അനധികൃത പാർക്കിങ്ങിനെതിരെ നഗരസഭ ബോധവൽക്കരണം ആരംഭിച്ചു
ഇരിട്ടി: ഇരിട്ടി നഗരത്തിലെ ആനധികൃത പാർക്കിങ്ങിനും ഫുട്പാത്ത് കച്ചവടത്തിനെതിരെ ബോധവൽക്കരണവുമായിനഗരസഭയും പോലീസും. അനധികൃത പാർക്കിംങ്ങും ട്രാഫിക് ബ്ലോക്ക് മൂലം വലയുന്ന ഇരിട്ടിയിൽ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കാനായി നഗരസഭ മെയ് 1 മുതൽ പാർക്കിൽ നിയമങ്ങൾ കർശനമാക്കിയിരുന്നു. അതോടൊപ്പം കൂടുതൽ പേപാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയെങ്കിലും…
കീഴൂർകുന്നിൽ വീട്ടു കിണറുകളിൽ മലിനജലം നിറയുന്നതായി പരാതി
ഇരിട്ടി: കീഴൂർ കുന്നിൽ മൂന്ന് വീടുകളിലെ കിണറുകളിൽ ജലം മലിനമായതായി പരാതി. കീഴൂർക്കുന്നിലെ വി. എൻ. തങ്കമണി, ടി. ശാരദ എന്നിവരുടെയും സമീപത്തെ മറ്റൊരു കിണറ്റിലുമാണ് ജലം മലിനമായതായി കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്ന രീതിയിൽ വീട്ടാവശ്യത്തിന് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഈ…
ഉളിക്കല്ലിൽ കാണാതായ പെൺകുട്ടികളെ തലശ്ശേരിയിൽ വച്ച് പിങ്ക് പോലീസ് കണ്ടെത്തി
ഉളിക്കൽ: ഉളിക്കല്ലിൽ വച്ച് കഴിഞ്ഞ ദിവസം കാണാതായ രണ്ട് പെൺകുട്ടികളെ ഇന്നലെ തലശ്ശേരിയിൽ വച്ച് പിങ്ക് പോലീസ് കണ്ടെത്തി. ഉളിക്കല്ലിലെ നുച്യായാട്, പുതുശേരി സ്വദേശികളായ 16 വയസുകാരികളായ രണ്ട് പെൺകുട്ടികളെയാണ് കാണാതായത്. രക്ഷിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് കാണാതായ കുട്ടികളെ…
വേനൽ മഴയിലും കാറ്റിലും നടുവനാട് നിടിയാഞ്ഞിരത്ത് പത്ത് വീടുകൾ ഭാഗികമായി തകർന്നു; വൻ കൃഷി നാശം
ഇരിട്ടി: വേനൽ മഴയോടപ്പുണ്ടായ ശക്തമായ കാറ്റിൽ നടുവനാട് നിടിയാഞ്ഞിരം മേഖലയിൽ വ്യാപക നാശനഷ്ടം. പ്രദേശത്തെ പത്തോളം വീടുകൾ ഭാഗികമായി നശിച്ചു . നിരവധി പേർക്ക് കൃഷി നാശവും ഉണ്ടായി. ബുധനാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയുണ്ടായ ശക്തമായ കാറ്റിലാണ് നാശം ഉണ്ടായത്. നടുവനാട്, നിടിയാഞ്ഞിരം –…
ബാംഗ്ലൂരിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ കച്ചേരിക്കടവ് സ്വദേശിനി മരണപ്പെട്ടു
കച്ചേരിക്കടവ് തെക്കേൽ സജിയുടെ മകൾ അഷ്മിത സജി(19) യാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ട്രക്കിടിച്ചാണ് അപകടം. കർണാടക കോളേജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർഥിനിയാണ്. അഷ്മിതയുടെ മാതാപിതാക്കൾ വിദേശത്താണ്. വിവരമറിഞ്ഞ് ഇരുവരും ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്.…
വയനാട് പുഴമുടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര് മരിച്ചു
ഇരിട്ടി അങ്ങാടിക്കടവ് സ്വദേശിനി ജിസ്ന, കച്ചേരിക്കടവ് സ്വദേശി അഡോൺ, വെള്ളരിക്കുണ്ട് സ്വദേശിനി സ്നേഹ എന്നിവരാണ് മരിച്ചത്. കാർ റോഡ് സൈഡിലെ പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൂന്നു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.