• Sat. Jul 20th, 2024
Top Tags

ഇരിട്ടി

  • Home
  • വളയഞ്ചാലിൽ ചീങ്കണ്ണിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു

വളയഞ്ചാലിൽ ചീങ്കണ്ണിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു

ആറളംഫാം: വളയഞ്ചാലിൽ ചീങ്കണ്ണിപ്പുഴയിൽ യുവാവിനെ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി .ആറളംഫാം പുനരധിവാസമേഖലയിലെ ബ്ലോക്ക് ഒമ്പതിലെ കിരൺ ദാസ് (മനു /28) ആണ് മരിച്ചത്. അപസ്മാരരോഗിയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടെ അപസ്‌മാരം പിടിപെട്ടതാണ് അപകടകാരണമെന്നാണ് പോലീസ് നിഗമനം. ആറളംപോലീസ്…

കൂട്ടുപുഴ വളവുപാറ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇരിട്ടി :കൂട്ടുപുഴ വളവുപാറ പെട്രോൾ പമ്പിനുസമീപം പുഴയിൽ കാണാതായ ഉളിക്കൽസ്വദേശി പനയിൽ അമലിന്റെ മൃതദേഹം കണ്ടെത്തി. ഇരിട്ടി അഗ്നിരക്ഷാനിലയത്തിലെ സ്കൂബാഡൈവ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം പുഴയിൽ ഇറങ്ങിയ അമലിനെ കാണാതാവുകയായിരുന്നു. ഇരിട്ടിനിലയത്തിലെ ഡൈവർമാരായ…

ബ്ലോക്കിൽ കുരുങ്ങി ഇരിട്ടി പുതിയ പാലം

ഇരിട്ടി: രണ്ടാഴ്ചയിൽ അധികമായി ഇരിട്ടി പുതിയ പാലത്തിലെ ട്രാഫിക് ബ്ലോക്കിന് പരിഹാരമില്ല. ഇരിട്ടി പുതിയ പാലത്തിലെ സിഗ്നൽ സംവിധാനത്തിലെ ഇരിട്ടി ഭാഗത്തുനിന്നുമുള്ള സമയക്കു റവാണ് ട്രാഫിക് ബ്ലോക്കിന് ഒരു കാരണം. മറ്റ് രണ്ട് ഭാഗങ്ങളിൽ നിന്നുമുള്ള വാഹനങ്ങളുടെ എ ണ്ണം കണക്കാക്കുമ്പോൾ…

എടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 30 ന്

എടൂര്‍: സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന് 83 -84 വര്‍ഷത്തില്‍ എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയ ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 30 ന് ശനിയാഴ്ച്ച എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. ചടങ്ങില്‍ അധ്യാപകരെ ആദരിക്കലും,കുടുംബ സംഗമവും…

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 139ാമത് സ്ഥാപക ദിനാഘോഷം

ഇരിട്ടി:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 139ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ഇരിട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പതാക ഉയര്‍ത്തി .അഡ്വ:സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി കെ…

തൊട്ടിപ്പാലത്ത് വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

ഇരിട്ടി : പേരട്ടയ്ക്കടുത്ത് തൊട്ടിപ്പാലത്ത് ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷിനാശം വരുത്തി. മാരാംകുളത്തിൽ മുഹമ്മദ് കുട്ടിയുടെ തെങ്ങ്, കവുങ്ങ്, വാഴ എന്നിവയാണ് നശിപ്പിച്ചത്. രാത്രിയിൽ രണ്ടുതവണയാണ് ആനയിറങ്ങിയത്. ആഴ്‌ചകൾക്ക് മുൻപും ഇവിടെ ആനയിറങ്ങി വൻ നാശം വരുത്തിയിരുന്നു. വീട്ടുമുറ്റം വരെ എത്തിയാണ്…

നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് പരിക്കേല്‍പ്പിച്ചു

ഇരിട്ടി:കുന്നോത്ത് സ്വദേശിനി കെ ജി സജിതയെ കഴുത്തിന് മുറിവേറ്റതിനെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മകളുടെ മുന്നില്‍ വച്ച് കുന്നോത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് മുന്നില്‍ വച്ചാണ് സംഭവം. ഭര്‍ത്താവ് കെ യു ഉമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഉളിക്കൽ പഞ്ചായത്തിൽ അക്രഡിറ്റഡ് എൻജിനിയർ നിയമനം

ഉളിക്കൽ : ഉളിക്കൽ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ ഒഴിവുള്ള അക്രഡിറ്റഡ് എൻജിനിയർ തസ്തികയിലേക്ക് നിയമനം നടത്തും. ഉദ്യോഗാർഥികൾ സിവിൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയവരോ അഞ്ചുവർഷം പ്രവർത്തന പരിചയമുള്ള സിവിൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടിയവരോ ആയിരിക്കണം. അഭിമുഖം…

പുഴയറിവ് യാത്ര നടത്തി

കേളകം:കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ പുഴയറിവ് യാത്ര നടത്തി.പിടിഎ പ്രസിഡണ്ട് എം പി സജീവന്‍ ,പവിത്രന്‍ ഗുരുക്കള്‍, പ്രിന്‍സിപ്പാള്‍ ഗീവര്‍ഗീസ് എന്‍ ഐ ,അയോണ,എന്നിവര്‍ സംസാരിച്ചു.കേളകം കമ്പിപ്പാലം ജംഗ്ഷനില്‍ നിന്നും ബാവലിപ്പുഴയുടെ തീരത്തുകൂടി…

മാവോവാദികൾക്കായി വീണ്ടും ഹെലികോപ്റ്ററിൽ തിരച്ചിൽ

ഇരിട്ടി : കണ്ണൂർ, വയനാട് ജില്ലകളിലെ വനമേഖലയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ മാവോവാദി സാന്നിധ്യം വർധിച്ച് വരുന്ന സാഹചര്യത്തിൽ മാവോവാദി വിരുദ്ധ സേനയും പോലീസും ചേർന്ന് ആറളം, കൊട്ടിയൂർ, വയനാട് വനമേഖലകളിൽ ഹെലികോപ്റ്ററിൽ വീണ്ടും തിരച്ചിൽ നടത്തി. ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിക്ക്…