• Tue. Sep 24th, 2024
Top Tags

ഇരിട്ടി

  • Home
  • കാർഷിക സെമിനാർ നടത്തി

കാർഷിക സെമിനാർ നടത്തി

ഇരിട്ടി: ഭാരതീയ പരമ്പരാഗത കൃഷി പദ്ധതിയുടെ ഭാഗമായി പായം കൃഷിഭവൻ, ഗ്രാമീണ ഗ്രന്ഥാലയം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പായത്ത് സംഘടിപ്പിച്ച കാർഷിക സെമിനാർ ഗ്രാമ പഞ്ചായത്തംഗം പി. പങ്കജാക്ഷി ഉദ്ഘാടനം ചെയ്തു. സി. കെ. രവീന്ദ്രൻ അധ്യക്ഷനായി. പായം കൃഷി ഓഫിസർ…

കാർ അപകടത്തിൽപ്പെട്ടു.

ആറളം പാലത്തിനടുത്ത് മലയോര ഹൈവെ ജംഗ്ഷനിൽ മതിലിൽ ഇടിച്ച് കാർ അപകടത്തിൽപ്പെട്ടു. മൈസൂരിൽ നിന്നും കണിച്ചാർ ഭാഗത്തേക്ക്  വരികയായിരുന്ന കാറാണ്  അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. ഡോക്ടർ ഷമീർ ബാബുവും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ആർക്കും പരിക്കില്ല  

ആറളം ഫാമിൽ ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്താൻ എക്സൈസ് സർവ്വെ തുടങ്ങി

ഇരിട്ടി: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ആറളം ഫാം ആദിവാസി പുനരധിവാസ കേന്ദ്രങ്ങളിലെ വിവിധ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പ് അമിത ലഹരിക്കടിമപ്പെട്ട് രോഗികളായി തീർന്നവരെ കണ്ടെത്താൻ സർവ്വേ ആരംഭിച്ചു. സർവ്വേയിൽ കണ്ടെത്തിയവരെ ജില്ലയിലെ ഡി _…

അന്താരാഷ്ട്ര വന ദിനാഘോഷം – ആനയെ കാണാൻ ആന മതിലിലൂടെ യാത്ര നടത്തി

ഇരിട്ടി: അന്താരാഷ്ട്ര വന ദിനാഘോഷത്തോടനുബന്ധിച്ച്  ആറളം ഫാം പുനരധിവാസ മേഖലയിലെ നിവാസികൾക്കായി മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസും, “ആനയെ കാണാൻ ആന മതിലിലൂടെ ഒരു യാത്രയും” സംഘടിപ്പിച്ചു. ആറളംഫാമിനേയും ആറളം വന്യജീവി സങ്കേതത്തെയും വേർതിരിക്കുന്ന ആനമതിലിലൂടെ  കോട്ടപ്പാറ മുതൽ വളയംചാൽ…

ഇരിട്ടി നഗരത്തെ ഭീതിയിലാക്കി അഗ്നിരക്ഷാ സേനയുടെ മോക്ഡ്രിൽ

ഇരിട്ടി: ഇരിട്ടി നഗരത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസ് കെട്ടിടത്തിൽ നിന്നും പുക ഉയർന്നതും സൈറൺ മുഴക്കിക്കൊണ്ട് ഓടിയെത്തിയ അഗ്നിരക്ഷാ വാഹനങ്ങളും ആംബുലൻസും ഇവയിൽ നിന്നും സർവ സുരക്ഷാ സംവിധാനങ്ങളോടെയും ചാടിയിറങ്ങിയ അഗ്നിരക്ഷാ സേനയെയും കണ്ട് ജനം അമ്പരന്നു. നഗരത്തിന്റെ പല ഭാഗങ്ങളിൽ…

ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതി മഴക്കാലത്തെ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ കനാലിൽ ഷട്ടർ

ഇരിട്ടി: അണകെട്ടാതെ ട്രഞ്ച്‌വിയർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി പ്രദേശത്ത് മഴയ്ക്കലത്തെ വെള്ളപ്പൊക്കവും മഴവെള്ള പാച്ചിലും പ്രതിരോധിക്കുന്നതിന് കനാലിൽ ഷട്ടർ സ്ഥാപിക്കുന്നത് ഉൾപ്പെടെ ഉള്ള പ്രവർത്തികൾ പുരോഗമിക്കുന്നു. കഴിഞ്ഞ 3 വർഷങ്ങളിലും ഉണ്ടായ…

പായ് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

ഇരിട്ടി: പായ് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഇരിട്ടി അത്തിത്തട്ടിലെ ചെങ്ങഴി കുന്നേൽ സ്കറിയ (70) ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് പശുവിനെ മേയ്ക്കാൻ പോകുന്നതിനിടയിൽ സ്കറിയയെ പായ്തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഉടൻതന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂർ…

കാട്ടുപന്നി കുറുകേ ചാടി യുവാവിന് പരിക്ക്.

മട്ടിണി സ്വദേശി ശ്രീജിത്തിനാണ് പരിക്ക് പറ്റിയത്. വള്ളിത്തോട് – മട്ടിണി റൂട്ടില്‍ ഞായറാഴിച്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. ഗുരുതര പരിക്കോടെ ശ്രീജിത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രക്കിങ് സംഘത്തിന്റെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; നാല് പേർക്ക് പരുക്ക്…

വെള്ളൂന്നി ∙ ഓഫ് റോഡ് മോഡൽ വാഹനങ്ങളുടെ പ്രമോഷന്റെ ഭാഗമായി ട്രക്കിങ്ങിന് എത്തിയ സംഘത്തിലെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരുക്ക്. ജീപ്പ് ഓടിച്ചിരുന്ന പാലക്കാട് തൃത്താല സ്വദേശി പണ്ടാരവളപ്പിൽ ഷാജി(42), ഭാര്യ നൗഫിയ(36), മക്കളായ ഡാനിഷ്(11), ദിയ(10) എന്നിവർക്കാണു…

ആറളം ഫാമിലും അയ്യപ്പൻ കാവിലും അഗ്നിബാധ ഏക്കർ കണക്കിന് സ്ഥലത്തെ കാർഷിക വിളകൾ നശിച്ചു

ഇരിട്ടി: ആറളം ഫാമിലും മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിലും ഉണ്ടായ തീപിടുത്തത്തിൽ വൻ കൃഷിനാശം. അതിശക്തമായ വേനൽ ചൂടിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു രണ്ടിടങ്ങളിലും തീപിടുത്തമുണ്ടായത്. ആറളം ഫാം പ്രധാന ഗോഡൗണിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്. ഏക്കർ കണക്കിന് സ്ഥലത്തെ കശുമാവ് അടക്കമുള്ള…