• Fri. Sep 20th, 2024
Top Tags

ഇരിട്ടി

  • Home
  • ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പായം: കരിയാല്‍ നവപ്രഭ വായനശാല വനിത വേദിയുടെയും, പായം കുടുംബക്ഷേമ കേന്ദ്രത്തിന്റെയും, പത്താം വാര്‍ഡ് കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ കരിയാല്‍ നവപ്രഭ ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പായം പഞ്ചായത്ത് വൈ: പ്രസിഡന്റ് അഡ്വ: എം.വിനോദ് കുമാര്‍…

വ്യാപാരി വ്യവസായി ഏകോപന സമിതി വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ തുടക്കം

പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി, മട്ടന്നൂർ, പേരാവൂർ, കേളകം, മേഖലകൾ നടക്കുന്ന വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ തുടക്കം. ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.കണ്ണൂർ ജില്ലാ വൈസ്. പ്രസിഡന്റ്…

വിസ റദ്ദാക്കലും പുറത്താക്കലും നിയമനടപടികളും നേരിടേണ്ടി വന്നേക്കും; ഇസ്രായേലില്‍ മുങ്ങിയ ബിജുകുര്യനെ കാത്തിരിക്കുന്നത് എട്ടിന്റെ പണികള്‍

കണ്ണൂര്‍: മന്ത്രി ഉള്‍പ്പെട്ട സംഘത്തിനൊപ്പം ഇസ്രായേലിലേക്ക് പോകുകയും അവിടെ മുങ്ങുകയും ചെയ്ത കര്‍ഷക പ്രതിനിധിയെ കാത്തിരിക്കുന്നത് എട്ടിന്റെ പണികള്‍. വിസ റദ്ദാക്കലും നാട്ടില്‍ നിയമനടപടികളുമാണ് കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി ബിജുകുര്യനെ കാത്തിരിക്കുന്നത്. ഇസ്രായേലില്‍ കാണാതായ ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.…

ചുമട്ട് തൊഴിലാളികളുടെ കൂട്ടായ്മയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു

ഇരിട്ടി: ചുമട്ട് തൊഴിലാളി കൂട്ടായ്മയില്‍ നിര്‍ധന കുടുംബത്തിന് നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽ ദാനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിച്ചു. എടുരിലെ ബിരുദ വിദ്യാര്‍ഥിനിയായ മകള്‍ ഉള്‍പ്പെടെ ഒറ്റമുറിയില്‍ കഴിയുന്ന കുടുംബത്തിന്റെ ദുരിത സാഹചര്യം മനസിലാക്കിയ തൊഴിലാളികള്‍ ഈ…

ആറളം പുനരധിവാസ മേഖലയിൽ പെൺകുട്ടികൾക്ക് കരാട്ടേ പരിശീലനം

കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടിക വർഗ്ഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി 12 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് കരാട്ടേ പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കമായി. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് പരിശീലനം…

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വർഷത്തെ (2023) പരിശുദ്ധ ഹജ്ജ് കർമ്മത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് വിപുലമായ സംവിധാനങൾ ഒരുക്കിയിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി ഭാരവാഹികൾ

ഇരിട്ടി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വർഷത്തെ (2023) പരിശുദ്ധ ഹജ്ജ് കർമ്മത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് വിപുലമായ സംവിധാനങൾ ഒരുക്കിയിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി ഭാരവാഹികളായ റഷീദ് വി പി, സകരിയ പാറയിൽ, ജാസർ…

പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ക്രിയാത്മക കൗമാരം, കരുത്തും കരുതലും കൗമാരവിദ്യാഭ്യാസം പരിപാടി പടിയൂര്‍ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ സിബി കാവനാല്‍ ഉദ്ഘാടനം ചെയ്തു

പടിയൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ക്രിയാത്മക കൗമാരം, കരുത്തും കരുതലും കൗമാരവിദ്യാഭ്യാസം പരിപാടി പടിയൂര്‍ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ സിബി കാവനാല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.വി.രാജീവന്‍ അധ്യക്ഷത വഹിച്ചു. ഷിജോ ജോസഫ്, റൂബി…

ശിവരാത്രി ഉത്സവത്തിന് ഒരുങ്ങി ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങൾ

ഇരിട്ടി∙ മേഖലയിലെ ശിവക്ഷേത്രങ്ങൾ മഹാ ശിവരാത്രി ഉത്സവത്തിനു ഒരുങ്ങി. 18 ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, അഖണ്ഡ നാമജപം, നിറമാല, വലിയ ചുറ്റുവിളക്ക് എന്നിവ നടക്കും. 9.30 ന് ശിവപാർവതി പൂജക്ക്‌ ശ്രീവിദ്യോപാസകൻ…

അഖിലേന്ത്യ ശില്പശാലയിൽ പങ്കെടുക്കുന്ന പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ടിന് യാത്രയയപ്പ് നൽകി

പേരാവൂർ:കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ഒഡീഷയിലെ ഭൂവനേശ്വറിൽ ഫെബ്രുവരി 17 മുതൽ 19 വരെ നടത്തുന്ന അഖിലേന്ത്യാ ശില്പശാലയിലേക്ക് സുസ്ഥിര വികസന മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് അവാർഡ് നല്കുന്നതിനായി പ്രബന്ധം അവതരിപ്പിക്കുവാൻ ക്ഷണം ലഭിച്ച പേരാവൂർ ഗ്രാമ പഞ്ചാത്തിൽ നിന്നും ഭുവനേശ്വറിൽ പരിപാടിയിൽ…

കാട്ടുപന്നിയുടെ അക്രമണത്തിൽ പരിക്കേറ്റു

ഉളിക്കൽ: അലവിക്കുന്ന് കശുവണ്ടി പെറുക്കുന്നതിനിടയിൽ കാട്ടുപന്നി അക്രമിക്കുകായായിരുന്നു. അകിൽ (28)നാണ് കൈക്കും കാലിനും തലയ്ക്കു പരിക്കേറ്റത് അകിലിനെ ഇരിട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നിട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെയ്ക്ക് മാറ്റി