കൂത്തുപറമ്പ് : എരുവട്ടിയില്‍ 14 വയസ്സുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു. കൂവ്വപ്പാടിയിലെ ശ്യാമില്‍ (14) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചക്ക് ശേഷം നീന്തല്‍ പരിശീലിക്കുന്നതിനിടയില്‍ കുളത്തില്‍ മുങ്ങുകയായിരുന്നു. കൂത്തുപറമ്പ് ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.