വള്ളിത്തോട് :ഇന്ധന വിലവര്‍ധന,തൊഴിലില്ലായ്മ,കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നായത്തിനും എതിരായി സെപ്റ്റംബര്‍ 6 മുതല്‍ 10 വരെ നടക്കുന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ പ്രചരണാര്‍ത്ഥം വള്ളിത്തോട് മേഖലാ കമ്മറ്റി സംഘടിപ്പിച്ച സൈക്കിള്‍ റാലി കേളന്‍പീടികയില്‍ നിന്ന് ആരംഭിച്ചു വള്ളിത്തോട് ടൗണില്‍ സമാപിച്ചു. ഡി.വൈ.എഫ്.ഐ വള്ളിത്തോട് മേഖല സെക്രട്ടറി സനീഷ് കെ.കെ സ്വാഗത പറഞ്ഞ ചടങ്ങില്‍ മേഖല പ്രസിഡന്റ് അസൈനാര്‍ കെ.പി അദ്ധക്ഷത വഹിച്ചു.ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് ജോ. സെക്രട്ടറി അമര്‍ജിത്ത് ഫഌഗ് ഓഫ് ചെയ്തു.സമാപന യോഗം സി.പി.ഐ.എം വിളമന ലോക്കല്‍ സെക്രട്ടറി കെ.ബാലകൃഷണന്‍ ഉദ്ഘാടനം ചെയ്തു.രാജേഷ് ,ഷെബിന്‍, ഇബ്രഹിം, അജ്മ്മല്‍,സുരേഷ്.പി.എന്‍ എന്നിവര്‍ സംസാരിച്ചു