മുണ്ടാനൂർ: എ.ബി. സ്പോർട്ടിംഗ് ക്ലബ്ബ് ,അബ്ദുൾ കലാം മെമ്മോറിയൽ വായനാശാല ഭരണസമിധിക്ക് പുതിയ ഭാരവാഹികൾ അധികാരമേറ്റു. മുൻ വാർഡ് മെമ്പറും ക്ലബ്ബ് ഭാരവാഹിയുമായ എൻ. കെ. റോയിയെ ക്ലബ്ബ് പ്രസിഡൻറായി തെരഞ്ഞെടുത്തു.മുൻ പ്രസിഡൻ്റ് ജോബി എം ജോസിൻ്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
കോവിഡ് മൂലം മാസങ്ങളായി പ്രവർത്തനങ്ങൾ മങ്ങിയിരുന്ന ക്ലബിനെ ഊർജ്ജസ്വലമാക്കുന്നതിനും നാടിൻ്റെ ഉയർച്ചയ്ക്കായി പുതിയ പ്രവർത്തനങ്ങൾ നടത്തുന്നതിനും യോഗത്തിൽ തീരുമാനമായി. വൈസ് പ്രസിഡൻ്റായി ജോബി എം ജോസ്, ക്ലബ് സെക്രട്ടറിയായി രതീഷ് ടി കെ, ജോയിൻ്റ് സെക്രട്ടറിയായി മനോജ് ടി.വി, ട്രഷററായി സുജിത്ത് ടി.കെ എന്നിവരെ യോഗം തെരഞ്ഞെടുത്തു. പന്ത്രണ്ട് അംഗങ്ങൾ ഉൾക്കൊള്ളുന്ന എക്സിക്യൂട്ടീവ് അംഗങ്ങളാണ് ക്ലബ്ബിനെ നയിക്കാനായി മുന്നോട്ട് വന്നിട്ടുള്ളത്.