കണ്ണൂര്‍ :ജില്ലാ പഞ്ചായത്ത് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ആയി സ്ഥലം മാറിപോകുന്ന ജില്ലാ കളക്ടര്‍ ടി വി സുഭാഷ് ഐഎഎസിന് യാത്രായപ് നല്‍കി. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉപഹാരം കൈ മാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ.കെ.കെ രത്‌നകുമാരി, അഡ്വ. ടി. സരള, യു.പി ശോഭ, വി.കെ സുരേഷ്ബാബു, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്തനം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍,ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു