• Sat. Jul 27th, 2024
Top Tags

എല്‍ പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ആറളം ഫാം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകര്‍ ഒരുക്കുന്ന സ്‌നേഹോപകാരം

Bydesk

Sep 6, 2021

കീഴ്പ്പള്ളി:  കൊറോണയുടെ പാശ്ചാത്തലത്തില്‍ സ്‌കൂളില്‍ വരാനോ അദ്ധ്യാപകരുടെ ശിക്ഷണത്തില്‍ ആദ്യാക്ഷരം കുറിക്കാനോ കഴിയാതിരുന്ന ഒന്ന്, രണ്ട് , മൂന്ന് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ പുത്തന്‍ ആശയം മുന്നോട്ട് വെച്ച് കുട്ടികളെ അക്ഷരകൂട്ടങ്ങളിലേക്ക് നയിക്കുന്നത്. ഇംഗ്ലീഷ് , മലയാളം, കണക്ക് തുടങ്ങിയ വിഷയങ്ങള്‍ കുട്ടികള്‍ക്ക് മനസിലാക്കുന്ന തരത്തിലും അക്ഷരങ്ങള്‍ എഴുതി പഠിക്കാനും ഉതകുന്ന തരത്തില്‍ ബുക്ക് ലെറ്റുകള്‍ തയ്യാറാക്കി വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ എത്തിച്ച് കൂടെ പഠനോപകരണങ്ങളും വിതരണം ചെയ്യ്ത്.

കുട്ടികളെ അക്ഷരത്തിലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തുന്ന പദ്ധതിയാണ് അധ്യാപകര്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി നാരങ്ങാ മിഠായി എന്ന പേരില്‍ സ്‌കൂളില്‍ വര്‍ക് ഷോപ്പ് സംഘടിപ്പിച്ചു അദ്ധ്യാപകര്‍ മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് ബുക്ക് ലെറ്റ് തയ്യാക്കുന്ന പ്രവര്‍ത്തനങ്ങളാണ് വര്‍ക്ക് ഷോപ്പില്‍ നടന്നത് വര്‍ക്ക് ഷോപ്പ് പിടിഎ പ്രസിഡണ്ട് കെ.ബി. ഉത്തമന്‍ ഉദ്ഘാടനം ചെയ്യ്തു. ഹെഡ് മിസ്ട്രസ് എന്‍ സുലോചന ടീച്ചര്‍ അധ്യക്ഷയായി. സീനിയര്‍ അദ്ധ്യാപകന്‍ ഒ.പി സോജന്‍ സ്വാഗതം പറഞ്ഞു. അദ്ധ്യാപകന്‍ ഇ.ആര്‍ പ്രകാശന്‍ പദ്ധതി വിശദീകരിച്ചു. ഡോ : രാഖി രാജ്, സി കെ. അനൂപ്, പി.നൗഷാദ്, അഞ്ജന സുകുമാരന്‍ , സി.ഐ.ഇന്ദ്രജ, ജോത്സന ജെ ഫെര്‍ണ്ണാണ്ടസ്, ഡി.എസ്. സിന്ധ്യ എന്നിവര്‍ സംസാരിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *