കണ്ണൂര്‍ : തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. മന്ദിരത്തോട് ചേര്‍ന്നാണ് നായയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചത്തുകിടന്ന തെരുവു നായയെ സ്മൃതി മന്ദിരത്തിന് മുന്നിലിട്ട് വിറക് കൂട്ടി കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ ജില്ലാ കമിറ്റി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.വിവരം അറിഞ്ഞ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പയ്യാമ്പലത്ത് എത്തി. സംഭവം ആസൂത്രിതമാണെന്നാണ് ബി ജെ പി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ആരോപണങ്ങളൊന്നും ഇതുവരെ ബി ജെ പി ഉന്നയിച്ചിട്ടില്ല. അതേസമയം, സ്മൃതി മണ്ഡപത്തിന് മുന്നില്‍ കൊവിഡ് രോഗികളെ സംസ്‌കരിക്കാന്‍ വിറകും മറ്റും കൂട്ടിയിട്ടതില്‍ കണ്ണൂര്‍ കോര്‍പ്പറേഷനെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. ഈ വിറക് ഉപയോഗിച്ചാണ് നായയെ കത്തിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ബോധപൂര്‍വം ചെയ്തതല്ലെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. സ്മൃതി മണ്ഡപത്തിന് മുന്നിലുള്ള വിറകുള്‍പ്പടെയുള്ള സാധനങ്ങള്‍ ഉടന്‍ മാറ്റുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്.