ഇരിട്ടി: പടിയൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് ചടച്ചികുണ്ടം എസ്.ടി കോളനിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ രീതിയില്‍ പടര്‍ന്നു പിടിക്കുകയാണ് ഉള്ളത്. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 30 ഓളം ആളുകള്‍ക്ക് കോവിഡ് പോസറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ ആളുകളെയും അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
കോളനിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒരു മുന്‍കരുതല്‍ പഞ്ചായത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഈ സാഹചര്യം കണക്കിലെടുത്ത് ഈ പ്രദേശത്തുള്ളവര്‍ക്ക് ശ്രവ്യപരിശോധനയും ഭക്ഷ്യ ധന്യങ്ങള്‍ നല്‍കി ദൈനം ദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ബന്ധപ്പെട്ടവര്‍ ശ്രെദ്ധിക്കണമെന്നും പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍. രാജന്റെ അധ്യക്ഷതയില്‍ കല്ലുവയല്‍ ബൂത്ത് കമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. എന്‍. വി. ശ്രീധരന്‍ കോളനിയിലേക്കുള്ള ഭക്ഷ്യ കിറ്റ് നല്‍കി ഉല്‍ഘാടനം ചെയ്തു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം കമ്മിറ്റിയുടെയും കല്ലുവയല്‍ ബൂത്ത് കമ്മിറ്റിയുടെയും ജവഹര്‍ ബാല്‍ മഞ്ച് ഇരിക്കൂര്‍ ബ്ലോക്കിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീമതി.ലിസമ്മ വര്‍ഗീസ് സ്വാഗതം പറഞ്ഞു. ജെബിഎം ന്റെ ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ ശ്രീ ആനന്ദബാബു, പടിയൂര്‍ മണ്ഡലം സെക്രട്ടറി ശ്രീ.ഡെന്നി പലമറ്റം ജോണി കുടിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് കല്ലുവയല്‍ ബൂത്ത് പ്രസിഡന്റ് ആല്‍ബിന്‍ സൈമണ്‍ എന്നിവര്‍ സംസാരിച്ചു.
video