• Sat. Jul 27th, 2024
Top Tags

കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷിനാശം

Bydesk

Sep 6, 2021

ഇരിട്ടി:  ആറളം ചെടികുളത്ത് ആലപ്പാട്ട് ഷിജോയുടെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. ഞായറാഴ്ച രാവിലെ കൃഷിയിടത്തില്‍ ചെന്നപ്പോഴാണ് ഈ കാഴ്ച കാണുന്നത്. ആറളം ചെടികുളത്തെ ജനവാസ കേന്ദ്രത്തില്‍ എത്തിയ കാട്ടാനക്കൂട്ടമാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. കുലച്ചതും, കുലക്കാറായതുമായ നൂറുകണക്കിന് വാഴകളും, മൂന്ന് വര്‍ഷം പ്രായമായ കവുങ്ങിന്‍തൈയും കപ്പയുമെക്കെയാണ് നശിപ്പിക്കപ്പെട്ടത്.

ലോണെടുത്താണ് ഷിജോ കൃഷി ചെയ്തുവരുന്നത്. ആദ്യമായാണ് ഈ പ്രദേശത്തെ കാട്ടാനക്കൂട്ടം ഇറങ്ങുന്നത്. ആറളം ഫാമില്‍ തമ്പടിച്ച കാട്ടാനക്കൂട്ടം ചീങ്കണ്ണി പുഴയുംകടന്ന് ജനവാസകേന്ദ്രത്തിലെ ചെടിക്കുളം അമ്പലക്കണ്ടി റോഡ് മുറിച്ച് കടന്നാണ് ഈ കൃഷിയിടത്തില്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് ആറളം ഫാമില്‍ തമ്പടിച്ച ഒരുസംഘം കാട്ടാനകളെ വനത്തിലേക്ക് കയറ്റിവിട്ടത്. എന്നാല്‍ ഇനിയും ഫാമില്‍കാട്ടാനകള്‍ ഉണ്ടെന്നുള്ളതാണ് ഈ കൃഷികള്‍ നശിപ്പിച്ചു അതിലൂടെ വ്യക്തമാകുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *