പായം : 1948ലെ നെല്ലെടുപ്പ് സമരവുമായി ബന്ധപ്പെട്ട് പായം പൂന്തുരിട്ടിക്കുന്നിൽ നടന്ന വെടിവെപ്പും പായത്ത് നടന്ന കർഷക സമരവുമുൾപ്പെടെ ചരിത്ര പാoമാക്കാൻ പൂന്തിരിട്ടികുന്ന് സി പി എം ഏറ്റെടുത്ത് പായം രക്തസാക്ഷി സ്മരക അക്കാദമി ആരംഭിക്കുന്നതിനായുള്ള ജകീയമായി ധനസമാഹരണ ഉദ്ഘാടനം പായത്ത് വച്ച് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ നിർവ്വഹിച്ചു.
ഏരിയാ സെക്രട്ടറി കെ വി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കെ ശ്രീധരൻ, ബിനോയ് കുര്യൻ, വൈവൈ മത്തായി, കെ ജി ദിലീപ്, എൻ ഐ സുകുമാരൻ, കെ മോഹനൻ, എം സുമേഷ്, അഡ്വ. വിനോദ് കുമാർ, വി കെ പ്രേമരാജൻ, സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
video