ഇരിട്ടി: കാക്കയങ്ങാട് ഊര്‍പ്പാലില്‍ പാല്‍ കൊണ്ടുവരുന്ന ഓട്ടോറിക്ഷയില്‍ മിനി ലോറിയിടിച്ച് പാല്‍ വാങ്ങാനെത്തിയ വീട്ടമ്മ മരിച്ചു. ഊര്‍പ്പാല്‍ സ്വദേശി ആശാരി ബൈജുവിന്റെ ഭാര്യ സജിനിയാണ് മരിച്ചത്. ഊര്‍പ്പാല്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായി ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. നിയന്ത്രണം വിട്ട മിനിലോറി ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന കെ.പി.ബാബു, സ്മിത എന്നിവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.