• Sat. Jul 27th, 2024
Top Tags

രക്ഷകരുടെ തലയ്ക്കു മുകളില്‍ വില്ലനായി വാട്ടര്‍ ടാങ്ക്

Bydesk

Sep 11, 2021

ഇരിട്ടി :അഗ്നിരക്ഷാ നിലയം കെട്ടിടത്തിലെ പഴയ കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കാണ് ഏതു സമയവും നിലംപതിക്കാനൊരുങ്ങി അപകടാവസ്ഥയില്‍ നില്‍ക്കുന്നത്…
ഇരിയിക്ക് അനുവദിച്ച അഗ്നിരക്ഷാ യൂണീറ്റിനുവേണ്ടി നേരംമ്പോക്കിലുള്ള പഴയ ആശുപത്രി കെട്ടിടമാണ് ഓഫീസിനും, ഗ്യാരേജിനും ഒപ്പം ജീവനക്കാര്‍ക്ക് വിശ്രമിക്കാനുമായി കൊടുത്തിട്ടുള്ളത്. രാപകലില്ലാതെ രക്ഷകരായി എത്തുന്ന നമ്മുടെ ഫയര്‍ ഫോഴ്‌സിന് ധൈര്യപൂര്‍വ്വം കിടന്നുറങ്ങാനുള്ള സ്ഥിതിവിശേഷമല്ല ഇപ്പോഴുള്ളത്. പലപ്പോഴും താഴേക്ക് അടര്‍ന്നു വീഴുന്ന പഴയ ടാങ്കിന്റെ കോണ്‍ക്രീറ്റ് പാളികള്‍ ഇവരുടെ ഉറക്കം കെടുത്തുകയാണ്.

ജീവിക്കാനായി സാഹസിക ജോലിയില്‍ ഏര്‍പ്പെടുന്ന മുപ്പതോളം വരുന്ന ജീവനക്കാരാണ് തലയ്ക്കു മുകളിലുള്ള ശത്രുവിന്റെ വരവ് കാത്ത് കഴിയുന്നത്. ഉന്നത അധികാരികള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ നിവേദനങ്ങളായി നല്‍കിയിട്ടുണ്ടെങ്കിലും സ്വന്തമായി സേനയ്ക്ക് ഒരു കെട്ടിടം എന്നത് സ്വപ്‌നമായിത്തന്നെ അവശേഷിക്കുകയാണ്. പയഞ്ചേരി മുക്കിലുള്ള പഴയ ക്വാറി നിലകൊള്ളുന്ന സ്ഥലത്ത് കെട്ടിടം പണിയാനായി ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിലും നിയമക്കുരുക്കില്‍ ഇഴയുകയാണ്. സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍പോലും ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമില്ലാത്തതാണ് ഇതിന് കാരണം. ജനപ്രതിനിധികള്‍ മുന്നോട്ട് വന്ന് ഇരിട്ടിയുടെ രക്ഷകര്‍ക്ക് സുരക്ഷിതമായ അഭയസ്ഥാനം ഒരുക്കണമെന്ന ആവശ്യം ജീവനക്കാരില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും ഉയരുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *