ഇരിട്ടി:.ജില്ലയിലെ ഏറ്റവും മികച്ച അങ്കണവാടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ഏറ്റവും മികച്ച വർക്കർക്കുള്ള അവാർഡും ആറളം പഞ്ചായത്ത് നേടി. പഞ്ചായത്തിലെ 43–-ാം നമ്പർ വെളിമാനം അങ്കണവാടിയാണ് മികച്ച അങ്കണവാടി അവാർഡ് നേടിയത്. വർക്കർ അവാർഡ് കാളികയം അങ്കണവാടിയിലെ സി കെ നിഷയും നേടി. ആദിവാസി പുനരധിവാസ മേഖലയിൽ അടക്കം 37 അങ്കണവാടികൾ നിലവിലുള്ള പഞ്ചായത്താണ് ആറളം. ഇരട്ട അവാർഡ് നേടത്തിന്റെ ആഹ്ലാദത്തിലാണ് അടച്ചുപൂട്ടൽ കാലത്തെ ആറളം പ്രീ പ്രൈമറി വിദ്യാഭ്യാസ മേഖല. 2019–- 20 വർഷത്തെ പ്രവർത്തന മികവിലാണ് ആറളം രണ്ട് ബഹുമതികൾ നേടിയത്.