കണ്ണൂർ : ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ ഭാഗമായി എപിജെ അബ്ദുൾ കലാം ലൈബ്രറി തയ്യാറാക്കുന്ന അക്ഷരപ്പത്തായം ഡോക്യുഫിഷന്റെ ട്രെയിലർ മേയർ ടി ഒ മോഹനൻ പ്രകാശനം ചെയ്തു. കോർപ്പറേഷൻ ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ്ബാബു എളയാവൂർ അധ്യക്ഷനായി. കൗൺസിലർമാരായ എപി രാജേഷ്, പി പ്രകാശൻ നൗഫൽ ചാല, ഷിഗിൻ മംഗലശേരി എന്നിവർ സംസാരിച്ചു. പി കെ ബൈജു സ്വാഗതവും കമലാ സുധാകരൻ നന്ദിയും പറഞ്ഞു.
നഗരത്തിലെ ഗ്രന്ഥശാലകളുടെ ചരിത്രവും വർത്തമാനവും കൂട്ടി ചേർത്താണ് ഡോക്യുഫിഷൻ തയ്യാറാക്കുന്നത്. അടുത്ത ഘട്ടത്തിൽ ജില്ലയിലാകെയുള്ള ഗ്രന്ഥശാലകളെ കൂട്ടിച്ചേർത്ത് ഡോക്യുഫിഷൻ തയ്യാറാക്കും.