കണ്ണൂര്‍: വേജ് ബോര്‍ഡ് സംവിധാനം പുന:സ്ഥാപിക്കുക, തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ന്യുസ് പേപ്പര്‍ എംപ്ലോയിസ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്തി. മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ.ഐ.എന്‍.ഇ.എഫ് സെക്രട്ടറി സി.മോഹനന്‍ , കെ.എന്‍.ഇ.എഫ് സംസ്ഥാന കമ്മിറ്റിയംഗം പി. അജീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ.സജീവന്‍ അധ്യക്ഷനായി. സെക്രട്ടറി കെ.മധു സ്വാഗതവും അസീര്‍ നന്ദിയും പറഞ്ഞു.