ശ്രീകണ്ഠാപുരം: ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാന പാതയിൽ കണിയാർ വയലിൽ വാഹനാപകടം.
നിസ്സാൻ മിനി ലോറിയും പിക്കപ്ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് ജീപ്പ് ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടന്ന ഭാഗത്തു കൂടി പോയ ബസ് കാനയിലേക്ക് താഴ്ന്നു പോയി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിശ്ചലമായി. മട്ടന്നൂർ അഗ്നി രക്ഷാ സേന, പോലീസ് തുടങ്ങിയവർ സ്ഥലത്തെത്തി.
video