• Sat. Jul 27th, 2024
Top Tags

അമ്പലക്കണ്ടി – ആറളം ഫാം കോൺക്രീറ്റ് പാലം നിർമ്മാണം പാതിവഴിയിൽ നിലച്ചിട്ട് 3 വർഷം പിന്നിടുന്നു.

Bydesk

Sep 16, 2021

ഇരിട്ടി : അമ്പലക്കണ്ടി – ആറളം ഫാം കോൺക്രീറ്റ് പാലം നിർമ്മാണം പാതിവഴിയിൽ നിലച്ചിട്ട് 3 വർഷം പിന്നിടുന്നു. നിലവിൽ കോൺക്രീറ്റ് തൂണിന് മുകളിൽ താൽകാലിക നടപ്പാലം നിർമ്മിച്ചാണ് യാത്രക്കാർ ഇത് വഴി കടന്ന് പോകുന്നത്.

അമ്പലക്കണ്ടി – ആറളം ഫാം തൂക്ക് പാലത്തിന് പകരം ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയാണ് ജീപ്പ് പാലം നിർമ്മാണത്തിന് അനുമതിയായത്. 2018-ൽ നിർമ്മാണം ആരംഭിച്ച പാലത്തിന്റെ തൂണുകൾ പ്രളയത്തിൽ ഒരു ഭാഗത്തേക്ക് ചരിഞ്ഞിരുന്നു. ഇതേ തുടർന്ന് കരാറുകാരൻ പ്രവർത്തി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപ കൂടി പദ്ധതിക്കായി അനുവദിച്ചെങ്കിലും തുടർപ്രവർത്തനം ഒന്നും നടന്നില്ല.

ഇന്നും നൂറ് കണക്കിന് യാത്രക്കാർ ഏറെ ഭീതിയോടെയാണ് ഇത് വഴി കടന്ന് പോകുന്നത്. ആറളം ഫാമിലെ ജീവനക്കാരും വിവിധ പ്രദേശങ്ങളിലേക്ക് പോകുന്ന നിരവധി യാത്രക്കാർക്കും ഈ പാലം യാഥാർത്ഥ്യമായാൽ ഏറെ പ്രയോചനപ്പെടും. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഓരോ വർഷവും നാട്ടുകാർ ശ്രമദാനത്തിലൂടെയാണ് തടിപ്പാലം നിർമ്മിച്ച് ഇത് വഴി കടന്ന് പോകുന്നത്. അധികൃതർ ഇടപ്പെട്ട് യാത്രാ ദുരിതം പരിഹരിക്കാൻ വേണ്ട ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

video

Spread the love

Leave a Reply

Your email address will not be published. Required fields are marked *