• Wed. Dec 4th, 2024
Top Tags

മോട്ടോർ വാഹന വകുപ്പിൻ്റെ ജബ്ബാർക്കടവിലെ വാഹനങ്ങളുടെ സി എഫ് പരിശോധന ഗ്രൗണ്ടിലേക്ക് മാറ്റി.

Bydesk

Sep 16, 2021

ഇരിട്ടി : മോട്ടോർ വാഹന വകുപ്പിൻ്റെ ജബ്ബാർക്കടവിലെ വാഹനങ്ങളുടെ സി എഫ് പരിശോധന
ഗ്രൗണ്ടിലേക്ക് മാറ്റി.റോഡിൽ അപകടകരമാവുന്ന വിധത്തിൽ വാഹനങ്ങൾ നിർത്തി
സി എഫ് പരിശോധന നടത്തുന്നത് ആണ് തൊട്ടടുത്ത ഗ്രൗണ്ടിലേക്ക് മാറ്റിയത്.

മോട്ടോർ വാഹന വകുപ്പിൻ്റെ സി എഫ് പരിശോധന
നടക്കുന്നത് ഇരിട്ടി -പായം – ആറളം റോഡിലെ ജബ്ബാർക്കടവ് പാലത്തിന് സമീപത്തുള്ള
വളവിലും കയറ്റത്തിലുമായിരുന്നു.ഇത് പല വാഹന അപകടങ്ങൾക്കും ഇടയാക്കും എന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം എ ജെ നെറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് എരുമ്മ തടത്തെ പഴയ ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്ക് മാറ്റിയത്.

ഈ റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കടന്ന് പോകുന്നത്. ഇതിനിടയിലാണ് സി എഫ് പരിശോധനക്ക് റോഡരികിൽ തന്നെ വാഹനങ്ങൾ നിർത്തിയിടുന്നത്.
നിരവധി വാഹനങ്ങൾ പോകുന്ന റൂട്ടിൽ ഗതാഗത കുരുക്കിനും ഇടയാക്കിയിരുന്നു.
സി എഫ്‌ പരിശോധയുടെ ഭാഗമായുള്ള വാഹനപരിശോധന ഗ്രൗണ്ടിലേക്ക് മാറിയതോടെ ഈ റൂട്ടിലൂടെയുള്ള യാത്രക്കാർക്ക് ഇനി ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാം..

Spread the love

Leave a Reply

Your email address will not be published. Required fields are marked *