• Sat. Jul 27th, 2024
Top Tags

ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിലെ ശോചനീയാവസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി പ്രതിഷേധ ധർണ്ണ ഹോസ്പിറ്റൽ പരിസരത്ത് സംഘടിപ്പിച്ചു.

Bydesk

Sep 17, 2021

ഇരിട്ടി : ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിൽ ശോചനീയാവസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി പ്രതിഷേധ ധർണ്ണ ഹോസ്പിറ്റൽ പരിസരത്ത് സംഘടിപ്പിച്ചു.
എം വൈ എൽ കണ്ണൂർ ജില്ല പ്രസിഡന്റ് നസീർ നലൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ഇലക്ഷനു മുന്നേകൊട്ടിഘോഷിച്ഛ് ഉദ്ഘാടനം ചെയ്ത മാതൃശിശു പ്രസവവാർഡ് ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ല.ഗൈനക്കോളജി ഡോക്ടറും മറ്റ് സ്പെഷ്യൽ ഡോക്ടർമാരെയും 2 ആഴ്ചകൊണ്ട് നിയമിക്കുമെന്ന് പറഞ്ഞതും പാഴ്‌വാക്കായി. ഓക്സിജൻ പ്ലാന്റ് ഉപകരണങ്ങളും മറ്റ് ഉപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുകയാണ്.ഹോസ്പിറ്റൽ മുറ്റത്തെ മാസങ്ങൾക്കു മുന്നേ നിർമ്മിച്ച ഇന്റർലോക്ക് വഴി നടക്കാൻ പോലും അസാധ്യമായ നിലയിലാണ്. ഹോസ്പിറ്റലിലേക്ക് ഉള്ള കുടിവെള്ള ബ്രാഞ്ച് ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല. കൊറോണാ രോഗികൾക്കുള്ള ട്രയാജ് ഒ.പി, മറ്റ് ഒ പിയുടെ നടുവിൽ ഹോസ്പിറ്റൽ പരിസരം കൂരിരുട്ടിൽ ആണ്. ആവശ്യമില്ലാത്ത നിയമനങ്ങൾക്കാണ് അമിത താല്പര്യം എന്നും, ആരോഗ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി എന്നും ധർണ്ണയിൽ പറഞ്ഞു.
താലൂക്ക് ആസ്ഥാനമായ ഇരിട്ടിയിൽ ആദിവാസികൾക്കും സാധാരണക്കാർക്കും ആശ്രയം ആകേണ്ട താലൂക്ക് ആശുപത്രി ഇന്നും ധർമ്മാസ്പത്രി അവസ്ഥയിൽ തന്നെ ആണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
എം വൈ എൽ ഇരിട്ടി പ്രസിഡന്റ്‌ ഫിറോസ് എം അധ്യക്ഷനായി. എം വൈ എൽ ഇരിട്ടി ജനറൽ സെക്രട്ടറി ഖാലിദ്‌ ടി. സ്വാഗതം പറഞ്ഞു.
ഇബ്രാഹിം മുണ്ടേരി,സിറാജ് പൂക്കോത്ത്,വി പി റഷീദ്, ഫവാസ് പുന്നാട്,നാസർ കോളോത്ത് എന്നിവർ സംസാരിച്ചു. യൂസഫ് പി കെ നന്ദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *