ഇന്നലെ അന്തരിച്ച മീനാക്ഷി ടീച്ചറുടെ മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്‌കരിച്ചു. പള്ളിക്കുന്നിലെ വീട്ടിലും സിപിഐഎം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിലും പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരുന്നു പൊതു ദർശനവും സംസ്കാര ചടങ്ങുകളും.സമുന്നതനായ സിപിഐഎം നേതാവും ധീര രക്തസാക്ഷിയുമായ അഴീക്കോടൻ രാഘവന്റെ പത്നി മീനാക്ഷി ടീച്ചർ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ വൈകുന്നേരമാണ് അന്തരിച്ചത്.
പയ്യമ്പലത്ത് നടന്ന അനുശോചന യോഗത്തിൽ എം.വി ജയരാജന്‍ ,വി ശിവദാസന്‍ എം.പി
കടന്നപ്പള്ളി രാമചന്ദ്രന്‍ എം എൽ എ (കോണ്‍ഗ്രസ്സ് (എസ്) ,കെ വി സുമേഷ് എം.എല്‍.എ
പി പി ദിവ്യ – (ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ) ,കെ.സി.മുഹമ്മദ് ഫൈസല്‍ – (കോണ്‍ഗ്രസ്സ് (ഐ)(താവം ബാലകൃഷ്ണന്‍ – സി.പി.ഐ) , വയക്കാടി ബാലകൃഷ്ണന്‍ , പി ടി ജോസ് – കേരള (കോണ്‍ഗ്രസ്സ് (എം) , എം പ്രഭാകരന്‍ – (എന്‍.സി.പി ) , സി എ അജീര്‍ – (സി എം പി )
ബാബുരാജ് ഉളിക്കല്‍ – (ജനതാദള്‍ എസ് എന്നിവർ സംസാരിച്ചു, എം പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, കെ.പി.സുധാകരൻ സ്വഗതം പറഞ്ഞു