അയ്യൻകുന്ന് : പഞ്ചായത്ത് ഭരണ സമിതി യോഗങ്ങളിൽ എൽഡിഎഫ് മെമ്പർമാർ വികസനകാര്യത്തിൽ അനുകൂല നിലപാടുകൾ സ്വീകരിക്കുകയും പുറത്ത് വികസന കാര്യത്തിൽ പരാതിയും, വിവരാവകാശവും കൊടുത്ത് വികസന സ്തംഭനം ഉണ്ടാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത് , ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും പ്രസിഡൻറ് പറഞ്ഞു.
സർക്കാരിൻറെ കോവിഡ് ഇളവുകളുടെ ഭാഗമായി കെട്ടിടനികുതികൾ അടയ്ക്കുന്നത് 2021 ഡിസംബർ 31 വരെ നീട്ടി കൊടുത്തത് പരിഗണിക്കാതെ പഞ്ചായത്ത് സെക്രട്ടറി നിയമവിരുദ്ധമായി ജനങ്ങളെ ബുദ്ധിമുട്ടിച്ച് നികുതി പിരിച്ചതിന് പഞ്ചായത്ത് സെക്രട്ടറിയെ ഭരണസമിതി താക്കീത് ചെയ്തതിനെ ആണ് തടഞ്ഞു വെച്ചതായി പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണ സ്വാധീനമുപയോഗിച്ച് ഒന്നോ രണ്ടോ ഇടതുപക്ഷ മെമ്പർമാർ സെക്രട്ടറിയെ സ്വാധീനിച്ച് ഭരണ സ്തംഭനം ഉണ്ടാക്കുകയും, പഞ്ചായത്ത് ഭരണസമിതിയുടെ മികച്ചതും സുതാര്യവുമായ പ്രവർത്തനങ്ങളെ ജനങ്ങളുടെ ഇടയിൽ ഇകഴ്ത്തികാട്ടി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ഇത്തരം സമര നാടകങ്ങൾ നടത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ പറഞ്ഞു.