• Sat. Jul 27th, 2024
Top Tags

സെപ്റ്റംബർ 17 അന്തർദേശിയ വിശ്വകർമ്മ ദിനം. തൊഴിലിടങ്ങളിൽ ഇതര സംസ്ഥാനക്കാർ പൂജയും ചടങ്ങുകളും നടത്തി.

Bydesk

Sep 17, 2021

പഴയങ്ങാടി : സെപ്റ്റംബർ 17 അന്തർദേശിയ വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് തൊഴിലിടങ്ങളിൽ ഇതര സംസ്ഥാനക്കാർ പൂജയും ചടങ്ങുകളും നടത്തി. പഴയങ്ങാടിയിലെ രാമപുരത്ത് കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് പൂജക്ക് ആവശ്യമായ സൗകര്യം ചെയ്ത് കൊടുത്ത് ഉടമയായ തൻവീർ അഹമ്മദ് എന്ന യുവാവ് മതസൗഹാർദ്ദ പ്രവർത്തനം നടത്തിയത് ശ്രദ്ദേയമായി .

സെപ്റ്റംബർ 17 വിശ്വകർമ്മ ദിനമായി ആചരിച്ചു വരുന്നു. ലോകത്തിൻ്റെ വാസ്തുശില്പിയായാണ് വിശ്വകർമ്മാവ് അറിയപ്പെടുന്നത് . കലാകാരന്മാരും നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും, വിശ്വകർമ്മജയന്തി ദിനത്തിൽ പൂജകൾ ചെയ്തു വരുന്നു . ചിങ്ങത്തിൽ നിന്ന് കന്നിയിലേക്ക് സൂര്യൻ സംക്രമിക്കുന്ന ദിനമാണ് വിശ്വകർമ്മജയന്തിയായി ആഘോഷിക്കുന്നത് .നോർത്തിന്ത്യയിൽ ഈ ദിനം പ്രധാനമാണ്.തൊഴിലാളികൾ വിവിധ പൂജകൾ ചെയ്യുന്നു.

പഴയങ്ങാടിയിലെ രാമപുരത്തെ കെട്ടിട നിർമ്മാണ സ്ഥലത്ത് തൊഴിലാളികൾക്ക് പൂജകൾ ചെയ്യാനുള്ള സൗകര്യം കൺസൾട്ടൻ്റ് ബിൽഡേഴ്സ് ഉടമയായ തൻവീർ അഹമ്മദ് ചെയ്തിരുന്നു. ബംഗാൾ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ 30 തൊഴിലാളികൾ ഈ കമ്പനിയിലുണ്ട്. ഇവർക്ക് പൂജകൾ ചെയ്യാൻ സൗകര്യമൊരുക്കി, ഈ ദിനത്തിൽ തൊഴിലാളികൾക്കൊപ്പം അദ്ദേഹം ചേർന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *