ഇരിട്ടി : കോളിക്കടവ് നുച്യാട്കുന്നിലെ എളബാലൻ നാരായണനാണ് കിണറ്റിൽ വീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് കിണറ്റിൽ അകപ്പെട്ട നാരായണനെ കണ്ടത്. തുടർന്ന് വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് പ്രദേശവാസികൾ ഓടിയെത്തി, നാരായണനെ കസേരയിലിരുത്തി കിണറ്റിൽ നിന്നും പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഇരിട്ടി അഗ്നിരക്ഷാ സേനയിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഇരിട്ടി അഗ്നിരക്ഷാസേനയും നാട്ടുകാരും രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ നാരായണനെ കിണറിനു വെളിയിൽ എത്തിച്ചു.
തുടർന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകിയശേഷം വിദഗ്ദ്ധചികിത്സയ്ക്കായി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇരിട്ടി അഗ്നിരക്ഷാ നിലയം ലീഡിങ് ഫയർമാൻ മഹറൂഫിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ കെ. വി. തോമസ്, വിജേഷ് സി പി, വിഷ്ണു പ്രകാശ്, അനോഖ് പി , ഫ്രാൻസിസ് വി വി ,രാജൻ ബി, ഹോം ഗാർഡ്മാരായ പ്രഭാകരൻ ടി കെ, ബാലകൃഷ്ണൻ ഇ , സിവിൽ ഡിഫൻസ് അംഗം ഡോളമി മുണ്ടാനൂരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു