കണ്ണൂർ : ‘തീവ്രവാദ സംഘടനകളെ ഭയക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്’ കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ തീവ്രവാദ സംഘടനകൾ ശക്തിപ്പെടുന്നുവെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഇൻ്റലിജൻസ് റിപ്പോർട്ടു നൽകിയിട്ടുണ്ട്. എന്നാൽ മതതീവ്രവാദ ദേശദ്രോഹ ശക്തികൾക്കെതിരെ നടപടിയെടുക്കാനും അന്വേഷണം നടത്താനും മുഖ്യമന്ത്രിയും സർക്കാരും ഭയക്കുകയാണ്.
ഇവർക്കെതിരെ അന്വേഷണം നടത്തുന്നതിന് ആരെയാണ് ഭയക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം’ കേരളത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സർക്കാരും മതസംഘടനകളും തീവ്രവാദ ശക്തികളെ ഒറ്റക്കെട്ടായി എതിർക്കണം . ലവ് ജിഹാദും നാർകോട്ടിക്ക് ജിഹാദും ഇസ്ലാമിന് വിരുദ്ധമാണെന്ന് പറഞ്ഞ സമസ്തയുടെ അഭിപ്രായപ്രകടനത്തെ സ്വാഗതം ചെയ്യുന്നതായും കൃഷ്ണദാസ് പറഞ്ഞു.ബി ജെ പി പറഞ്ഞ കാര്യങ്ങൾ തന്നെയാണ് മുസ്ലിം മതപണ്ഡിതൻമാരുടെ സംഘടനയായ സമസ്തയും പറഞ്ഞിട്ടുള്ളത്. എല്ലാ മതത്തിൽപ്പെട്ടവരും തീവ്രവാദത്തെ തള്ളിപ്പറയണം. ഇതിൽ മുസ്ലിംങ്ങളെന്നോ ഹിന്ദുക്കളെന്നോ ക്രിസ്ത്യാനികളെന്നോ ഭേദമില്ല . പാല ബിഷപ്പ് പറഞ്ഞ വിഷയം പൊതു സമൂഹത്തിൽ പറഞ്ഞതാണ്. ഈക്കാര്യത്തിൽ മുഖ്യമന്ത്രി അന്വേഷണം നടത്താത്തത് തീവ്രവാദികളെ ഭയക്കുന്നതിനാലാണെന്നും കൃഷ്ണദാസ് പറഞ്ഞു.