• Sat. Dec 14th, 2024
Top Tags

ജലപാതയുടെ മറവിൽ നടക്കുന്നത് വികസനമല്ല ലാഭം കൊയ്യൽ: കെ.സുധാകരൻ

Bydesk

Sep 20, 2021

കണ്ണൂർ: പിണറായി സർക്കാരിൻ്റെ വൻകിട വികസന പദ്ധതികൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി . കെ.റെയിലിന് പിന്നാലെ വരുന്ന ജലപാതയടക്കമുള്ള വൻകിട പദ്ധതിയുടെ മറവിൽ കമ്മിഷനടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി.പ്രസിഡൻ്റ് കെ.സുധാകരൻ എംപി ആരോപിച്ചു.

കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾ പിൻവലിക്കുക, പെട്രോൾ-പാചക വാതക വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു.ഡി.എഫ് നടത്തിയ കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലപാതയുടെ പേരിൽ വികസനമല്ല നടത്തുന്നത്, മരാമത്ത് പണിയുടെ മറവിൽ ലാഭം അടിച്ചെടുക്കുന്നതിലാണ് കണ്ണ്. പാൽ ചുരത്തുന്ന പശുവിൻ്റെ അകിടിൽ കൊതുക് കടിച്ചാലും കുടിക്കുക പാലല്ല ചോരയാണ്.ഈ സർക്കാരും അങ്ങനെയാണ് ഏതു തൊട്ടാലും തൊട്ടതിൻ്റെ മുകളിൽ പണമാണ് അടിച്ചുമാറ്റുന്നത് ‘എത്രയോ മഹത്തായ സ്ഥാപനങ്ങളുടെ പ്രവൃത്തിയിൽ പോലും കമ്മിഷനടിച്ച സർക്കാരാണിത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ കേന്ദ്ര ഏജൻസികൾ കയറിയിറങ്ങിയ കാലം വേറെയുണ്ടോയെന്നും സുധാകരൻ പറഞ്ഞു.

ഡിസിസി ജനറല്‍ സെക്രട്ടറി മുണ്ടേരി ഗംഗാധരന്‍ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, മേയര്‍ അഡ്വ.ടി ഒ മോഹനന്‍, ഡപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, മുസ്ലീം ലീഗ് നേതാവ് കെ പി താഹിര്‍, സി എം പി നേതാവ് സുനില്‍കുമാര്‍, വല്‍സന്‍ അത്തിക്കല്‍, ജോസ് വേലിക്കത്ത്, അഡ്വ. മനോജ് കുമാര്‍, സുരേഷ്ബാബു എളയാവൂര്‍, ഡിസിസി ജനറല്‍ സെക്രട്ടറി റഷീദ് കവ്വായി തുടങ്ങിയവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *